ഫുട്ബോൾ ലോകത്തെ വളരെയധികം ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോഴ് പുറത്ത് വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരമായ ആന്റണിക്കെതിരെ പീഡന കേസുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ മുൻ കാമുകിയായ ഗബ്രിയേല കാവലിൻ.
ഡിജെയും ഇൻഫ്ലുൻസർ കൂടിയായ ഗബ്രിയേല കാവലിനെ ആന്റണി ഗർഭിണിയായപ്പോൾ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ഗബ്രിയേല കാവലിനെ ഒരു ബ്രസീലിയൻ മാധ്യമത്തോട് പറഞ്ഞത്.
23 കാരനായ ബ്രസീൽ വിംഗർ താൻ ഗർഭിണിയായിരിക്കെ തന്നെ ആക്രമിക്കുകയും ബ്രെസ്റ്റ് ഇംപ്ലാന്റ് കേടുവരുത്തുകയും ഗ്ലാസ് ഉപയോഗിച്ച് വിരൽ മുറിക്കുകയും അമിതവേഗതയിലുള്ള കാറിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എന്നൊക്കെയാണ് ആന്റണിയുടെ മുൻ കാമുകി പറയുന്നത്.
NOVAS PROVAS
— BT Mais (@belemtransito) September 4, 2023
O site UOL revelou novas provas em fotos, áudios e conversas por mensagem entre Antony e a ex-namorada, Gabriela Cavallin, durante o relacionamento dos dois. pic.twitter.com/AlakTX1cxT
2023 ജൂണിൽ താരത്തിന്റെ ഇത്തരം പ്രവർത്തികളോട് ബന്ധപ്പെട്ട് ഗബ്രിയേല ബ്രസീലിലെ സാവോപോളോയിൽ വച്ച് ആന്റണിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. അതിനിപുറമെ താരത്തിനെതിരെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലും ഗബ്രിയേല പരാതി നൽകിയിരുന്നു.
എന്നാൽ ആന്റണി ഇതിനെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഗബ്രിയേലയുമായുള്ള എന്റെ ബന്ധം പ്രക്ഷുബ്ധമായിരുന്നു, ഇരുവശത്തുനിന്നും വാക്കാലുള്ള കുറ്റങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും ശാരീരികമായ ആക്രമണം നടത്തിയിട്ടില്ല. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണങ്ങൾ എന്റെ നിരപരാധിത്വത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.’എന്ന് താരം സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു.
Official statement by Antony tonight on Instagram regarding news of São Paulo court investigated him for domestic violence against ex-girlfriend Gabriela Cavallin. ?⤵️ #MUFC pic.twitter.com/KVUsTRqjiy
— Fabrizio Romano (@FabrizioRomano) September 4, 2023
എന്തിരുന്നാലും ഇതിനെ ബന്ധപെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.