in ,

കേറിവാടാ മക്കളേ?ഹലാ ബ്ലാസ്റ്റേഴ്‌സ് ടൂറിൽ പങ്കെടുക്കാൻ ആശാൻ വിളിക്കുന്നു??

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി പ്രി സീസൺ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പര്യടനത്തിനു വേണ്ടി യുഎഇയിലേക്ക് പോയിട്ടുണ്ട്. യുഎഇയിലെ പ്രോ ലീഗ് ടീമുകളുമായി മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവിടെ ഒരുക്കി വെച്ചിട്ടുള്ള മികച്ച പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സെപ്റ്റംബർ 9 മുതൽ യുഎഇ പ്രോ ലീഗ് ടീമുകളുമായുള്ള പ്രീ സീസൺ മത്സരങ്ങൾ കളിച്ചു തുടങ്ങും. സെപ്റ്റംബർ 9നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യപ്രീസീസൺ മത്സരം അരങ്ങേറുന്നത്.

ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ യുഎഇ പ്രോ ലീഗിൽ കളിക്കുന്ന അൽ വാസലാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് മത്സരത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

യുഎഇയിലുള്ള പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തുകയും ടീമിനെ ഒന്നടങ്കം പിന്തുണക്കുകയും ചെയ്യണമെന്നാണ് ഇവാൻ ആശാൻ പറയുന്നത്. ഹലാ ബ്ലാസ്റ്റേഴ്‌സ് എന്ന പേരിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പ്രീസീസൺ ടൂർ അറിയപ്പെടുന്നത്.

യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വമ്പൻ സ്വീകരണം? മഞ്ഞപ്പടയുടെ വീഡിയോ കാണാം??

ബ്രസീൽ സൂപ്പർ താരത്തിനെതിരെ പീഡന കേസുമായി മുൻ കാമുകി; വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടു…