in

LOVELOVE LOLLOL OMGOMG CryCry AngryAngry

ക്യാപ്റ്റൻ സഞ്ജു, കേരളം ക്ലൈമാക്സിൽ മലർത്തിയടിച്ചത് മുഴുവൻ വമ്പൻമാരെ…

ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകൾക്ക് മൂന്നു വീതം വിജയങ്ങൾ സഹിതം 12 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കേരളം ഒന്നാമതും മധ്യപ്രദേശ് രണ്ടാമതും മഹാരാഷ്ട്ര മൂന്നാമതും. ഗ്രൂപ്പ് ഘട്ടം പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനക്കാർ ക്വാർട്ടറിൽ, രണ്ടാം സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ, മൂന്നാം സ്ഥാനക്കാർ പുറത്തേക്ക് എന്നതായിരുന്നു അവസ്ഥ.

ഷമീർ വലിയ പീടികയിൽ: ഋതുരാജ് ഗെയ്ക്‌വാദും രാഹുൽ ത്രിപാഠിയും അണിനിരക്കുന്ന മഹാരാഷ്ട്ര ഒരു വശത്ത്. വെങ്കടേഷ് അയ്യരും ആവേശ് ഖാനും അണിനിരക്കുന്ന മധ്യപ്രദേശ് മറുവശത്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സര ദിനത്തിൽ സൂപ്പർ ക്ലൈമാക്സിനൊടുവിലാണ് കേരളം ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ കടന്നത്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ അഞ്ചു വിക്കറ്റിന്റെ വിജയം നേടിയാണ് കേരളം ഒന്നാം സ്ഥാനവും ക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. കേരളത്തിനു പിന്നിൽ രണ്ടാം സ്ഥാനം നേടി മധ്യപ്രദേശ് പ്രീക്വാർട്ടറിൽ കടന്നപ്പോൾ, 16 പോയിന്റ് നേടിയിട്ടും ഋതുരാജ് ഗെയ്ക്‌വാദ് നയിച്ച മഹാരാഷ്ട്ര പുറത്തായി.

മുൻപു കേരളം രണ്ടു തവണ ക്വാർട്ടറിൽ കടന്നിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ചാംപ്യൻമാരായി മുന്നേറുന്നത് ഇതാദ്യമാണ്. 2012/13 സീസണിൽ സെമിഫൈനലിൽ കളിച്ചതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. 2020/21 സീസണിൽ ക്വാർട്ടർ ഫൈനലിലും കടന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകൾക്ക് മൂന്നു വീതം വിജയങ്ങൾ സഹിതം 12 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കേരളം ഒന്നാമതും മധ്യപ്രദേശ് രണ്ടാമതും മഹാരാഷ്ട്ര മൂന്നാമതും. ഗ്രൂപ്പ് ഘട്ടം പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനക്കാർ ക്വാർട്ടറിൽ, രണ്ടാം സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ, മൂന്നാം സ്ഥാനക്കാർ പുറത്തേക്ക് എന്നതായിരുന്നു അവസ്ഥ.

അവസാന ഗ്രൂപ്പ് മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരായ ഉത്തരാഖണ്ഡായിരുന്നു കേരളത്തിന്റെ എതിരാളികൾ. മധ്യപ്രദേശിന് നാലാം സ്ഥാനക്കാരായ ഛത്തീസ്ഗഡും മഹാരാഷ്ട്രയ്ക്ക് ഒരു മത്സരം പോലും ജയിക്കാത്ത ചണ്ഡിഗഡും എതിരാളികളായി എത്തി.

കേരളത്തിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 224 റൺസ്. രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ട മധ്യപ്രദേശ് ഛത്തീസ്ഗഡിനെതിരെ 191 റൺസിന് പുറത്തായി. മഹാരാഷ്ട്രയ്‌ക്കെതിരെ ദുർബലരായ ചണ്ഡീഗഡ് ആകട്ടെ, 309 റൺസും അടിച്ചുകൂട്ടി.

ഫലത്തിൽ കേരളത്തിന്റെ സാധ്യതകൾ വർധിച്ചുവെന്ന് പറയാം. മറുപടി ബാറ്റിങ്ങിൽ സച്ചിൻ ബേബി തിളങ്ങിയതോടെ കേരളം 14.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഇതോടെ കേരളത്തിന്റെ നെറ്റ് റൺറേറ്റ് വീണ്ടും കുതിച്ചുയർന്നു. മറ്റു മത്സരങ്ങളിൽ മധ്യപ്രദേശും മഹാരാഷ്ട്രയും ജയിച്ചെങ്കിലും അതെല്ലാം നേരിയ വിജയങ്ങളായതോടെ കേരളം ഒന്നാം സ്ഥാനം ഉറപ്പിച്ചു. മധ്യപ്രദേശ് ഛത്തീസ്ഗഡിനെ മൂന്നു റൺസിനാണ് തോൽപ്പിച്ചത്. മഹാരാഷ്ട്ര ചണ്ഡിഗഡിനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയെങ്കിലും ബാക്കിയായത് ആറു പന്തുകൾ മാത്രം.

ഒടുവിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 16 പോയിന്റ് നേടിയ കേരളം +0.974 നെറ്റ് റൺറേറ്റോടെ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടന്നു. മധ്യപ്രദേശ് 16 പോയിന്റും +0.485 നെറ്റ് റൺറേറ്റും സഹിതം രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിലെത്തി. 16 പോയിന്റും +0.104 നെറ്റ് റൺറേറ്റുമായി മഹാരാഷ്ട്ര പുറത്തായി.

ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്ക്? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എക്കാലത്തെയും മികച്ചവൻ, അതു തെളിയിക്കുവാൻ ഈ കണക്ക് മാത്രം മതി…