in ,

കേരളത്തിലെ വിവിധ സ്പോർട്സ് സ്കൂളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചു

മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി വിദ്യാഭ്യാസത്തിനൊപ്പം ശാസ്ത്രീയമായ കായിക പരിശീലനവും പിന്തുണയും നല്‍കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതിന്റെ വഴിയിലാണ് കേരള സർക്കാർ കായിക യുവജന വകുപ്പ്.

ടാലന്റ് ഐഡന്റിഫിക്കേഷനില്‍ ശാസ്ത്രീയ പരിശോധനകള്‍ ഏര്‍പ്പെടുത്തി ഓരോ കായിക ഇനവുമായി ബന്ധപ്പെട്ട താരങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും ഇവര്‍ക്ക് ലഭ്യമാക്കും.

നിങ്ങളുടെ കായിക മികവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ? തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ തൃശൂർ എന്നിവിടങ്ങളിലേയ്‌ക്ക് 2021 ജൂലൈ 19 മുതൽ ആഗസ്‌റ്റ് 5 വരെ അതത് ജില്ലകളിൽ നടക്കുന്ന ക്ലാസ് 6 മുതലുള്ളവർക്കുള്ള സെലക്ഷൻ ട്രയൽസിൽ നിങ്ങൾക്കും പങ്കെടുക്കാം.

6, 7 ക്ലാസ്സുകളിലേയ്‌ക്ക് ജനറൽ ടെസ്‌റ്റ് വഴിയാണ് പ്രവേശനം. 8, 11 ക്ലാസ്സുകളിലേയ്‌ക്കുള്ള പ്രവേശനത്തിന് ടെസ്‌റ്റിനൊപ്പം ഗെയിം പ്രാവീണ്യവും പരിഗണിക്കും. 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്‌ക്ക് സംസ്ഥാനതല മെഡൽ നേടിയവർക്ക് മാത്രമായിരിക്കും പ്രവേശനം.

ഇന്ന് വിജയക്കൊടി പാറിച്ചവരെല്ലാം ഒരിക്കൽ തുടക്കക്കാരായിരുന്നു. ചിട്ട‌യായ പരിശീലനത്തിലൂടെയും അർപ്പണബോധത്തിലൂടെയും നിങ്ങൾക്കും നാളെയുടെ ചാമ്പ്യൻമാരാകാം. നിങ്ങളുടെ കായിക സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാൻ, രാജ്യത്തിന്റെ പേരും പെരുമയും വാനോളമുയർത്താൻ ഇതാ ഒരു സുവർണ്ണാവസരം..

നട്ടപ്പാതിരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്, അമ്പരപ്പ് മാറാതെ ആരാധകർ

ഫുട്ബോൾ പ്രേമികൾക്ക് ആഘോഷമായി വമ്പൻഫുട്ബോൾ വിരുന്ന്