in

ഫുട്ബോൾ പ്രേമികൾക്ക് ആഘോഷമായി വമ്പൻഫുട്ബോൾ വിരുന്ന്

ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു ദിവസം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഇന്ന് ഫുട്ബോൾ പ്രേമികൾക്ക് അവരുടെ ജീവിതത്തിൽ ലഭിച്ചതിൽ ഏറ്റവും വലിയ ഒരു ഫുട്ബോൾ വിരുന്നാണ് ലഭിക്കുന്നത്.

ഒളിമ്പിക്സിന്റെ ഭാഗമായി ജാപ്പനീസ് മണ്ണിൽ എട്ടു മത്സരങ്ങളിലായി 16 സൂപ്പർ ടീമുകളാണ് പോരടിക്കുന്നത്. ഇത്രയധികം മേജർ ടീമുകൾ ഒരൊറ്റ ദിവസം പോരടിക്കുന്നു എന്നത് ഫുട്ബോൾ പ്രേമികൾക്ക് വളരെ ആഹ്ലാദദായകമായിരിക്കും.

ഒളിമ്പിക്സ് ഫുട്ബോളിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ബ്രസീലും അർജൻറീനയും സ്പെയിനും ജർമനിയും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ അണിനിരക്കുന്നുണ്ട് .

A ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ ആണ് ഉള്ളത്. ആദ്യമത്സരത്തിൽ മെക്സിക്കോയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും രണ്ടാം മത്സരത്തിൽ ജപ്പാനും സൗത്താഫ്രിക്കൻ തമ്മിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയിലും രണ്ടു മത്സരങ്ങൾ ഉണ്ട്. ആദ്യ മത്സരത്തിൽ ന്യൂസിലാന്റ് ടീമും കൊറിയൻ ടീമുംതമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസും റൊമേനിയയും തമ്മിൽ ഏറ്റുമുട്ടുന്നു. സി ഗ്രൂപ്പിൽ സ്പെയിനും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു മത്സരത്തിൽ അർജൻറീന ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുന്നു.

ഡി ഗ്രൂപ്പിലാണ് ലോക ഫുട്ബോൾ പ്രേമികൾ ഏറെ കാത്തിരിക്കുന്ന മത്സരം അരങ്ങേറുന്നത് കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ബ്രസീലും ഫൈനലിൽ ബ്രസീലിന് മുന്നിൽ തോറ്റു തുടങ്ങിയ ജർമനിയും തമ്മിൽ ഏറ്റുമുട്ടുന്നു. മറ്റൊരു മത്സരത്തിൽ ഐവറി കോസ്റ്റ് സൗദി-അറേബ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

കേരളത്തിലെ വിവിധ സ്പോർട്സ് സ്കൂളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചു

ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ