in

ലോർഡ്സിന്റെ ബാൽക്കണിയിൽ ദാദയെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചവൻ

വർഷങ്ങൾ കടന്നു പോയി. കൈഫ്‌ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത സാന്നിധ്യമായി. ഇതിനടയിൽ ബംഗ്ലാദേശിന് എതിരെയുള്ള ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കി. പക്ഷെ കാലം അയാളെ ശക്തിപെടുത്തുന്നതിന് പകരം അയാളിലെ ബാറ്ററേ ദുർബലനാക്കി കൊണ്ടിരുന്നു . ഗ്രേഗ് ചാപ്പലിന്റെ വരവോടെ അയാൾക്ക് ടീമിലേകുള്ള വാതിൽ കൊട്ടി അടക്കപ്പെട്ടു. പിന്നീട് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടിട്ടില്ല. പക്ഷെ അയാൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടർന്നു കൊണ്ടേയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് റൈനയും പ്രവീണ് കുമാറും ഇന്ത്യൻ ടീമിലേക്ക് എത്തിയപ്പോൾ ഉത്തർപ്രദേശിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ കൈഫ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല . പ്രഥമ ഐ പി ൽ കിരീടം രാജസ്ഥാൻ റോയൽസ് നേടുമ്പോൾ നിർണായക സംഭാവനകൾ നൽകി അദ്ദേഹവും മികച്ചു നിന്ന്. ഒടുവിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്ന്റെ പതിനാറാം വാർഷികത്തിൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞു.ഇന്ന് അയാൾ ഐ പി ലിൽ ഡൽഹി യുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുകയാണ്.തങ്ങളുടെ ആദ്യത്തെ കിരീടം ഡൽഹി കാലിയായി നിൽക്കുന്ന തങ്ങളുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തിക്കുമ്പോൾ നിങ്ങളും അസിസ്റ്റന്റ് കോച്ചായി അവിടെ ഉണ്ടാക്കട്ടെ

ഇന്ത്യയിലേക്ക് ആദ്യമായി ജൂനിയർ ലോകകപ്പ് എത്തിച്ച ക്യാപ്റ്റൻ, ലോർഡ്സിന്റെ ബാൽക്കണിയിൽ ദാദ ഷർട്ട്‌ ഊരി ആഘോഷിച്ചതിന്റെ കാരണകാരൻ. കോഴ ആരോപണത്തിൽ തകർന്ന ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ യുവിക്ക് ഒപ്പം ദാദ നിയോഗിച്ച രക്ഷകൻ. ഉത്തർപ്രദേശിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ആദ്യ താരം.ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഫീൽഡിങ് സങ്കല്പങ്ങളെ മാറ്റി മറിച്ച പറക്കും പരുന്ത്. പറഞ്ഞു വരുന്നത് മുഹമ്മദ് കൈഫിനെ പറ്റിയാണ്.

1980 ഡിസംബർ 1 ന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛനും ജ്യേഷ്ഠനും ക്രിക്കറ്റ്‌ താരങ്ങൾ ആയതു കൊണ്ട് തന്നെ ക്രിക്കറ്റിനോട് അടങ്ങാത്ത ഒരു അഭിനിവേശം കുഞ്ഞു കൈഫിന് ഉണ്ടായിരുന്നു.പഠനത്തിൽ മോശമായിരുന്ന കൈഫിനെ അച്ഛൻ കാൺപുരിലെ ക്രിക്കറ്റ്‌ അക്കാദമിയിലേക്ക് അയച്ചു. അവിടെ നിന്ന് അദ്ദേഹം സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് ഇന്ത്യൻ അണ്ടർ -19 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.2000 ത്തിൽ ശ്രീലങ്കയിൽ വെച്ച് നടന്ന അണ്ടർ -19 ലോകകപ്പിൽ യുവരാജ് സിങ്ങും അജയ് രാത്രയേയും പോലെയുള്ള പ്രമുഖർ ഉണ്ടായിട്ടും ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ടത് കൈഫായിരുന്നു . തന്റെ നേതൃത മികവ് കൊണ്ട് അദ്ദേഹം ജൂനിയർ ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ചു . ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു.

വർഷങ്ങൾ കടന്നു പോയി. തന്റെ ഫീൽഡിങ്‌ മികവ് കൊണ്ട് അയാൾ സാക്ഷാൽ ജോന്റി റോഡ്സിനെ അനുസ്മരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ ബാറ്റിൽ നിന്ന് സ്ഥിരതയാർന്ന പ്രകടനങ്ങൾ ഉണ്ടായി.

2002 ജൂൺ 13 അത് തന്നെയാവണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനം. സച്ചിൻ ഔട്ട് ആയാൽ ടീവീ നിർത്തി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ ടീവീ ക്ക് മുന്നിൽ പിടിച്ചു നിർത്താൻ തുടങ്ങിയ അതെ ദിനം.വേദി ലോർഡ്സ്, ഇന്ത്യയും ഇംഗ്ലണ്ടും ശ്രീലങ്കയും അടങ്ങിയ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ.ടോസ് ലഭിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ നാസ്സർ ഹുസൈൻ ബാറ്റിംഗ് തിരെഞ്ഞെടുത്തു.ട്രെസ്കോത്തിക്കിന്റെയും ക്യാപ്റ്റൻ നാസ്സർ ഹുസൈന്റെയും സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് സ്കോർ 325.ഏതു കാലത്തായാലും ഫൈനൽ പോലെയുള്ള ഒരു മത്സരത്തിൽ പിന്തുടർന്ന് ജയിക്കാൻ പ്രയാസമുള്ള ഒരു സ്കോർ. പക്ഷെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിട്ട് കൊടുക്കാൻ ഒരുക്കാമായിരുന്നില്ല.വാങ്കടെയിൽ ഷർട്ട് ഊരി ആഘോഷിച്ച സായിപ്പമാർക്ക് ക്രിക്കറ്റിന്റെ മെക്കയിൽ തന്നെ പകരം നൽകേണ്ടത് ദാദയുടെ അവശ്യമായിരുന്നു.ദാദയും വീരുവും ഓപ്പൺ ചെയ്യാൻ എത്തി. തകർപ്പൻ തുടക്കം നൽകി ഗാംഗുലി മടങ്ങി. ഒടുവിൽ ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകർന്നു. അവസാന പ്രതീക്ഷയായ സച്ചിനും കൂടി മടങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ സ്റ്റേഡിയം വിട്ടു. ലക്ഷകണക്കിന് ആരാധകർ തങ്ങളുടെ ടീവീക്ക് മുന്നിൽ നിന്ന് എഴുനേറ്റ് പോയി. പക്ഷെ തോറ്റു കൊടുക്കാൻ രണ്ട് യുവാക്കൾ തയ്യാറായിരുന്നില്ല . യുവിക്ക് കൂട്ടായി കൈഫ് ക്രീസിലേക്ക് കടന്നു വന്നു. ഇരുവരും മെല്ലെ സ്കോർ ഉയർത്തി. യുവി ആക്രമിച്ചു കളിച്ചു. കൈഫ്‌ ആവശ്യ സമയങ്ങളിൽ ഫ്ലിന്റോഫിനെ ഗാല്ലറിയിലേക്ക് എത്തിച്ചു.യുവി വീണപ്പോൾ വാലറ്റത്തെ കൂട്ടു പിടിച്ചു കൈഫ്‌ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഒടുവിൽ സഹീർ വിജയറൺ നേടിയപ്പോൾ ഗാലറിയിൽ ഷർട്ട്‌ ഊരി ആഘോഷിച്ച ദാദയെ എങ്ങനെ മറക്കാൻ കഴിയും. ഗ്രൗണ്ടിലേക്ക് ഓടി വന്നു കൈഫിന്റെ ദേഹത്തിലേക്ക് ചാടി കയറിയ ക്യാപ്റ്റൻ ഗാംഗുലി ലോക ക്രിക്കറ്റ്‌ ലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ്

വർഷങ്ങൾ കടന്നു പോയി. കൈഫ്‌ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത സാന്നിധ്യമായി. ഇതിനടയിൽ ബംഗ്ലാദേശിന് എതിരെയുള്ള ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കി. പക്ഷെ കാലം അയാളെ ശക്തിപെടുത്തുന്നതിന് പകരം അയാളിലെ ബാറ്ററേ ദുർബലനാക്കി കൊണ്ടിരുന്നു . ഗ്രേഗ് ചാപ്പലിന്റെ വരവോടെ അയാൾക്ക് ടീമിലേകുള്ള വാതിൽ കൊട്ടി അടക്കപ്പെട്ടു. പിന്നീട് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടിട്ടില്ല.

പക്ഷെ അയാൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടർന്നു കൊണ്ടേയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് റൈനയും പ്രവീണ് കുമാറും ഇന്ത്യൻ ടീമിലേക്ക് എത്തിയപ്പോൾ ഉത്തർപ്രദേശിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ കൈഫ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല . പ്രഥമ ഐ പി ൽ കിരീടം രാജസ്ഥാൻ റോയൽസ് നേടുമ്പോൾ നിർണായക സംഭാവനകൾ നൽകി അദ്ദേഹവും മികച്ചു നിന്ന്. ഒടുവിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്ന്റെ പതിനാറാം വാർഷികത്തിൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞു.ഇന്ന് അയാൾ ഐ പി ലിൽ ഡൽഹി യുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുകയാണ്.തങ്ങളുടെ ആദ്യത്തെ കിരീടം ഡൽഹി കാലിയായി നിൽക്കുന്ന തങ്ങളുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തിക്കുമ്പോൾ നിങ്ങളും അസിസ്റ്റന്റ് കോച്ചായി അവിടെ ഉണ്ടാക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു

ഇനി പുതിയ രീതികൾ; ഐപിഎല്ലിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ

മെസ്സിയെ രണ്ടാമനാക്കി റൊണാൾഡോ; ആ അപൂർവ നേട്ടം ഇനി റോണോയ്ക്ക് സ്വന്തം