in ,

OMGOMG

അറബിപ്പണം ഒഴുകിത്തുടങ്ങി ന്യൂകാസിലിന് ആദ്യത്തെ വമ്പൻ ട്രാൻസ്ഫർ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്രൂപ്പുകളിൽ താരങ്ങളെ വാങ്ങിക്കൂട്ടുന്നത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി തടഞ്ഞില്ലെങ്കിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ചെയ്യുന്നതുപോലെ എന്തുവിലകൊടുത്തും താരങ്ങളെ സ്വന്തമാക്കുവാൻ കഴിയുന്ന അത്രയും സാമ്പത്തികശേഷിയുള്ളവരാണ് ഇപ്പോഴത്തെ ന്യൂകാസിൽ ഉടമകൾ.

ടീം ഉടമസ്ഥരായി അറബികൾ എത്തിക്കഴിഞ്ഞാൽ ആ ടീമിലേക്ക് കോടികളുടെ എണ്ണപ്പണം ഒഴുകും, അതുതന്നെയാണ് ലോകഫുട്ബോളിലെ പതിവ്. അധികാരസ്ഥാനത്ത് അറബികൾ എത്തിക്കഴിഞ്ഞാൽ അവർ പണം കൊണ്ടു സൂപ്പർതാരങ്ങളെ വാങ്ങിക്കൂട്ടി ആ ക്ലബ്ബിനെ വലുതാകുന്നത് പതിവാണ്. അത്തരത്തിലുള്ള ക്ലബ്ബുകളുടെ കൂട്ടത്തിലേക്ക് കടക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റെഡ് കൂടി.

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിക്കാനുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ ശ്രമങ്ങൾ വിജയം കണ്ടു. താരം ഉടൻ തന്നെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. 12 മില്യൺ തുക ആകും അത്ലറ്റിക്കോ മാഡ്രിഡിന് ലഭിക്കുക‌. സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

മൂന്ന് വർഷം മുമ്പ് ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിലും കളിച്ചിട്ടുണ്ട്. റിലഗേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ ആണ് നടത്താൻ ശ്രമിക്കുന്നത്. അതിന്റെ തുടക്കമാണ് ഈ സൈനിംഗ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്രൂപ്പുകളിൽ താരങ്ങളെ വാങ്ങിക്കൂട്ടുന്നത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി തടഞ്ഞില്ലെങ്കിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ചെയ്യുന്നതുപോലെ എന്തുവിലകൊടുത്തും താരങ്ങളെ സ്വന്തമാക്കുവാൻ കഴിയുന്ന അത്രയും സാമ്പത്തികശേഷിയുള്ളവരാണ് ഇപ്പോഴത്തെ ന്യൂകാസിൽ ഉടമകൾ.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ന്യൂസീലൻഡിനെ തോൽപ്പിച്ച് ബംഗ്ലാദേശ്..!!

വിനീഷ്യസ് ജൂനിയര്‍, വീണ്ടും വരുന്നു ആഹ്ലാദത്തേറിലേറി ആരാധകർ ആവേശത്തിൽ…