in , ,

CryCry LOVELOVE

കെ പി രാഹുൽ തിരകെയെത്തി, ബ്ലാസ്റ്റേഴ്‌സിൻ തോൽവി..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ശനിയാഴ്ച ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ പോയിന്റ് ടേബിളിൽ 17 മൽസരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

കെ പി രാഹുൽ തിരകെയെത്തി. കേരള ബ്ലാസ്റ്റേഴ്‌സിൻ തോൽവി. ഹൈദരാബാദ് പ്ലേ ഓഫിനോട് അടുത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത തുലാസിൽ.

കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിനോട് പരാജയം രുചിച്ചത്.ഹൈദരാബാദിന് വേണ്ടി 28 ആം മിനുറ്റിൽ ഓഗ്ബെച്ചേ ആദ്യ ഗോൾ കുറിച്ചു. പിന്നീട് ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് അവസരങ്ങൾ തുറന്നു എടുത്തെങ്കിലും ഗോൾ ബാറും ഗോൾ കീപ്പർ കട്ടിമണിയും വിലങ്ങുതടിയായി.

അവസാന നിമിഷങ്ങളിൽ വിൻസിയും രാഹുലും കളത്തിൽ ഇറങ്ങി എങ്കിലും ഹൈദരാബാദ് ഗോൾ വല ഭേദിക്കുന്നതിൽ പരാജയമായി.87 ആം മിനുറ്റിൽ സിവെറിയോ ഹൈദരാബാദിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇഞ്ചുറി ടൈമിൽ രാഹുലിന്റെ അസ്സിസ്റ്റിൽ വിൻസി ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ശനിയാഴ്ച ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ പോയിന്റ് ടേബിളിൽ 17 മൽസരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ലൂണ ഡയസ് അൽവരോ ത്രയത്തോട് ഒപ്പം കളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് സഹൽ..

സഞ്ജു ലോകകപ്പ് ടീമിലേക്കോ??