സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ന് ഉച്ചക്ക് നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് സഞ്ജുവിനെ ട്വന്റി ട്വന്റി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് രോഹിത് വ്യക്തമാക്കിയത്. രോഹിത്തിന്റെ വാക്കുകളിലേക്ക്
സഞ്ജു സാംസണിന് കഴിവുണ്ട് – ഞങ്ങൾ അവൻ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോഴെല്ലാം മികച്ച ഇന്നിങ്സുകൾ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്.വിജയിക്കാനുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തിന് ലഭിച്ചു – അവന്റെ ബാക്ക്‌ഫൂട്ട് ഗെയിം മികച്ചതാണ് – അവൻ തീർച്ചയായും പരിഗണനയിലുണ്ട്”
ഇന്ത്യക്ക് വേണ്ടി 10 അന്താരാഷ്ട്ര ട്വന്റി ട്വന്റി മൽസരങ്ങളിൽ നിന്ന് 117 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ഐ പി ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് നിലവിൽ സഞ്ജു സാംസൺ.
കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപെടുത്തിയിരുന്നു.സൂര്യകുമാർ യാദവിനു പരിക്കേറ്റതിനാൽ സഞ്ജു ആദ്യ ഇലവനിൽ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ