in ,

LOVELOVE

ലൂണ ഡയസ് അൽവരോ ത്രയത്തോട് ഒപ്പം കളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് സഹൽ..

ലൂണ ഡയസ് അൽവരോ ത്രയത്തോട് ഒപ്പം കളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്.ഹൈദരാബാദ് എഫ് സി ക്ക് എതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പരുപാടിയായ മാച്ച് ഡേ വൈബിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അവർ ഫുട്ബോൾ ഗ്രൗണ്ടിന് അപ്പുറത്തേക്ക് നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ അവർക്കൊപ്പം സുഖകരമായി കളിക്കാൻ സാധിക്കുന്നു. ലാലിഗയും എ ലീഗും ഒക്കെ കളിച്ചു വന്നു താരങ്ങളാണ് അവർ.

എന്തെങ്കിലും തെറ്റ് കണ്ടാൽ അവർ നല്ല രീതിയിൽ ഞങ്ങൾക്ക് പറഞ്ഞു നൽകും. എല്ലാവരോടും അവർ നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നു. എല്ലാവരോടും നല്ല രീതിയിൽ തന്നെ അവർ പെരുമാറുന്നു. അവരോടൊപ്പം കളിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും സഹൽ കൂട്ടിച്ചേർത്തു.

കണ്ണൂർ എസ് എൻ കോളേജിലൂടെ കളി പഠിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം വഴി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ സഹൽ ഇന്ന് ഇവാൻ വുകമനോവിചിന്റെ തുറുപ്പു ചീട്ടാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന് സാക്ഷാൽ സുനിൽ ചേത്രിയും ഇന്ത്യൻ ഓസിൽ എന്ന് ആരാധകരും വിശേഷിപ്പിച്ച അദ്ദേഹം 66 ഐ എസ് ൽ മൽസരങ്ങളിൽ നിന്ന് അഞ്ചു ഗോളും ആറു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ അത്‌ലറ്റിക്കോ, കവാനി കളിക്കില്ല…

കെ പി രാഹുൽ തിരകെയെത്തി, ബ്ലാസ്റ്റേഴ്‌സിൻ തോൽവി..