in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, കെ പി രാഹുൽ കളിക്കളത്തിലേക്ക്..

എ ടി കെ മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ മനസ്സ് തുറന്നത്. കെ പി രാഹുൽ സബ്സ്ടിട്യൂട്ടായി കളിക്കളത്തിലിറങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

rahul kp

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്തയുമായി പരിശീലകൻ ഇവാൻ വുകമനോവിച്.സൂപ്പർ താരം കെ പി രാഹുൽ നാളെ കളിക്കുമെന്ന് ഉറപ്പ് നൽകി പരിശീലകൻ.

rahul kp

എ ടി കെ മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ മനസ്സ് തുറന്നത്. കെ പി രാഹുൽ സബ്സ്ടിട്യൂട്ടായി കളിക്കളത്തിലിറങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ആദ്യ ഇലവനിൽ താരമുണ്ടാകിലെന്നും കുറച്ചു നിമിഷങ്ങൾ മാത്രമേ താരത്തിന് കളിക്കാൻ അവസരം ലഭിക്കുകയൊള്ളെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് കെ പി രാഹുലിന് പരിക്കേൽക്കുന്നത്.അന്നത്തെ മത്സരത്തിൽ എ ടി കെ ക്ക് എതിരെ ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 28 മത്സരങ്ങളിൽ നിന്ന് നാലു ഗോളും ഒരു അസ്സിസ്റ്റും കെ പി രാഹുൽ സ്വന്തമാക്കിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ എ ടി കെ മോഹൻ ബഗാനെതിരെയാണ്

ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ബൂട്ട് കെട്ടുന്നത് താൻ ആസ്വദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ആരാധകകൂട്ടമാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകർഷിച്ചതെന്ന് പെരേര ഡയസ്, അടുത്ത സീസണിലും താൻ ക്ലബിൽ കാണുമെന്നും സൂപ്പർ താരം..