ഇന്ത്യ വിൻഡിസ് ട്വന്റി പരമ്പരയിലെ ആദ്യ ട്വന്റി മത്സരം ഇന്ന്. മത്സരം രാത്രി 7.00 മണി മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം സംപ്രേഷണം ആരംഭിക്കും. കൊൽക്കത്തയാണ് വേദി.
ഏകദിന പരമ്പര തൂത്തു വാരിയതിന് ശേഷം ട്വന്റി ട്വന്റി പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യയും ഏകദിനത്തിലേറ്റ നാണക്കേട് കഴുകി കളയാൻ വിൻഡിസും ഇറങ്ങുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്.
ഒരുപാട് നാളുകളായി ഇന്ത്യ ആരാധകർ കാത്തിരുന്ന ബൌളിംഗ് കൂട്ടുകെട്ട് കുൽ -ചാ ഒരിക്കൽ കൂടി തങ്ങളുടെ പ്രതാപം വീണ്ടുയെടുക്കാൻ ഇന്നത്തെ മത്സരത്തിനിറങ്ങും. കെ ൽ രാഹുലിൻ പരമ്പര മുഴുവൻ നഷ്ടമായത് കൊണ്ട് റിഷബ് പന്തിനെ ഉപനായകനായി പ്രഖ്യാപിച്ചിരുന്നു.
രോഹിത്തിൻ ഒപ്പം കിഷൻ ഓപ്പൺ ചെയ്തേക്കും.ഈ എസ് പി എൻ ക്രിക് ഇൻഫോ പുറത്തു വിട്ട ഇന്ത്യൻ ടീമിന്റെ സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു
ഇന്ത്യ:രോഹിത്, കിഷൻ,കോഹ്ലി, പന്ത്, സൂര്യകുമാർ യാഥാവ്,ശ്രെയസ് ഐയർ, ഹർഷൽ പട്ടേൽ,കുൽദീപ്, സിറാജ്, ചാഹാൽ, ആവേഷ് ഖാൻ
വെസ്റ്റ് ഇൻഡീസ് : മേയെഴ്‌സ്, ബ്രാൻഡൺ കിങ്,പൂരാൻ, പൊള്ളാർഡ്,റോവ്മാന് പവൽ,ജെസൺ ഹോൾഡർ, റൊമാറിയോ ഷേപ്ർഡ്,ഫാബിയൻ അല്ലൻ,ഓടിയൻ സ്മിത്ത്,അകീൽ ഹോസ്സൈൻ, കോട്ടറൽ
എന്തായാലും ആവേശകരമായ മത്സരത്തിൻ വേണ്ടി നമുക്ക് കാത്തിരിക്കാം.