വിജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ റിയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയ്‌ക്ക് എതിരെ 1-0 എന്ന സ്കോറിനു ജയിച്ചു കയറി. മറുവശത്തു തോൽവിയോടെ ലാലിഗ കിരീടം ബാർസ കൈവിട്ടു.
അതിലേറ്റിക്കോ മാഡ്രിഡ് സൂപ്പർ ക്ലൈമാക്സിലൂടെ സുവാരസിന്റെ അവസാന നിമിഷത്തിലെ ഗോളിന്റെ ബലത്തിൽ കിരീടം ചുണ്ടോട് അടുപ്പിച്ചു
ഇനി പോരാട്ടം നിലവിലെ ചാമ്പ്യൻ മാരായ റിയൽ മാഡ്രിഡും – അവരെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന അതിലേറ്റികോയും…
ലാലിഗ ഇത്തരമൊരു ത്രില്ലിംഗ് ക്ലൈമാക്സ് ഈ അടുത്ത് ഉണ്ടായിട്ടില്ല. റിയൽ മാഡ്രിഡ് കഴിഞ്ഞ കളിയിലെ വമ്പൻ വിജയത്തിന്റെ തുടർച്ച ആയിരുന്നില്ല.
ഗ്രൗണ്ടിൽ നാച്ചോയുടെ ഒരു ഗോളിൽ ആണ് റിയൽ വിജയിച്ചു കയറിയത്. പല നിമിഷത്തിലും റിയലിനെ അത്ലറ്റിക് ബിൽബാവോ വിറപ്പിച്ചു. ടോണി ക്രൂസിന്റെ അഭാവം നിറഞ്ഞു നിന്ന കളി ആയിരുന്നു.
ഗോൾ നേടുന്നതിൽ റിയലിന്റെ മുന്നേറ്റനിര ലക്ഷ്യം കാണാതെ പതറുമ്പോൾ പലപ്പോളും രക്ഷകൻ ആകാറുള്ള കേസെമീരോ തന്നെ ഒരു കിടിലൻ അസ്സിസ്റ്റും നാച്ചോയുടെ സിമ്പിൾ ഫിനീഷും അതിൽ മാഡ്രിഡ് പിടിച്ചു നിന്ന് വിജയിച്ചു
അടുത്ത കളി ഓരോ ആരാധകനും നെഞ്ചിടിപ്പോടെ കാണാൻ കഴിയു, റിയൽ വിജയിക്കുകയും അതിലേറ്റിക്കോ സമനില ആവുകയോ തോൽക്കുകയോ ചെയ്താൽ ആ ലാലിഗ സിദാനും കുട്ടികളും പോക്കും.
മറിച്ചു അത്ക്കറ്റിക്കോക്ക് റിയലിന്റെ റിസൾട്ട് നോക്കി നിൽക്കേണ്ട കാര്യമില്ല വിജയം മാത്രം ലക്ഷ്യം ഒരു വിജയത്തിൽ അവർക്ക് ലാലിഗ നേടാനുള്ള അവസരം
അത്ലറ്റികോയുടെ അടുത്ത മാച്ച് വല്ലോഡോഡിന് എതിരെ ആണ്. പോയിന്റ് ടേബിളിൽ സെക്കന്റ് ലാസ്റ്റ് പൊസിഷനിൽ ആണ്.
Relegation ഒഴിവാക്കണമെങ്കിൽ അടുത്ത കളി അവർക്ക് ജയിച്ചേ തീരു മാത്രമല്ല ഹോസ്വാ എൽഷേ ടീമുകളുടെ റിസൾട്ട് കൂടി ഡിപെൻഡ് ചെയ്തു നിൽക്കും അവരുടെ ലാലിഗ സാധ്യതകൾ. Relegation ഒഴിവാക്കാൻ അവർക്ക് ജയം അനിവാര്യം ആണ്.
അടുത്ത മാച്ചിൽ എന്തും സംഭവിക്കാം… ലാലിഗ ആര് നേടും എന്ന് കാത്തിരുന്നു കാണാം…