in ,

ലസിത് മലിംഗ ഇത്തവണ രാജസ്ഥാനിൽ! ലങ്കൻ ഇതിഹാസത്തെ ടീമിൽ എത്തിക്കുന്നത് ബൗളിങ് കോച്ച് ആയി!

ശ്രീലങ്കയുടെ ഇതിഹാസ താരം ലസിത് മലിംഗയെ ബൗളിങ് കോച്ച് ആയി ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്! IPL ലെ ഏറ്റവും സക്സസ്ഫുൾ ബോളർ ആയിരുന്ന മലിംഗ മുംബൈ ഇന്ത്യൻസ് അല്ലാതെ മറ്റൊരു ടീമിന്റെ ഭാഗമാവുന്നത് ആദ്യമായി ആണ്.  നിലവിൽ രാജസ്ഥാന്റെ ‘ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്’ സ്ഥാനത്ത് മറ്റൊരു ലങ്കൻ ഇതിഹാസം കുമാർ സങ്കക്കാരയും ഉണ്ട്!

താരലേലത്തിൽ വളരെ മികച്ചൊരു സ്ക്വാഡ് നേടിയെടുത്ത് ആരാധകർക്ക് വാനോളം പ്രതീക്ഷ നൽകിയാണ് രാജസ്ഥാൻ റോയൽസ് പുതിയ IPL സീസണിന് ഒരുങ്ങുന്നത്, ആ പ്രതീക്ഷ വലുതാക്കാൻ പുതിയൊരു കാരണം കൂടി നൽകുകയാണ് ഇപ്പോൾ! IPL ലെ ഏറ്റവും മികച്ച ബൗളർ ആയി കണക്കാക്കാൻ കഴിയുന്ന ഇതിഹാസ താരം ലസിത് മലിംഗയെ ബൗളിങ് കോച്ച് സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് രാജസ്ഥാൻ.

സപ്പോര്‍ട്ട് സ്റ്റാഫ്സിലേക്ക് ഈ വർഷത്തെ ആദ്യ മാറ്റമാണ് മലിംഗ. നിലവില്‍ ശ്രീലങ്കയുടെ തന്നെ ഇതിഹാസ താരമായ കുമാർ സങ്കക്കാരയാണ് ടീമിന്റെ തലപ്പത്ത് – ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്നതാണ് പോസ്റ്റ് – ഹെഡ് കോച്ചിന് സമാനം.

ലേലത്തിൽ മികച്ചൊരു ടീം ഉണ്ടാക്കി എടുത്തു എങ്കിലും ടീമിന് തലവേദന ആയേക്കാവുന്ന ഭാഗമാണ് ഡെത്ത് ബൗളിങ്. ഡെത്ത് സ്പ്യെഷ്യലിസ്റ്റ് ആയ പേസർമാർ ആരുമില്ല സ്ക്വാഡിൽ. പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട് തുടങ്ങിയ ക്വാളിറ്റി പേസർമാരുണ്ട് എങ്കിലും ഇവരാരും ഡെത്ത് ഓവറുകളിൽ മികവ് കാട്ടിയവരല്ല. അപ്പോൾ IPL ൽ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ആയ മലിംഗക്കായി ഒരുപാട് പണിയുണ്ടാവും ക്യാമ്പിൽ!

2019 ൽ നിർത്തി എങ്കിലും ഇന്നും IPL ൽ ഏറ്റവുമധികം വിക്കറ്റുകളുടെ ഉടമ മലിംഗ ആണ്! കരിയറിലെ അവസാന പന്തിൽ 2 റൺസ് ഡിഫന്റ് ചെയ്ത് മുംബൈയെ നാലാം കിരീടം അണിയിച്ചാണ് മടങ്ങിയത്. 2009 മുതൽ 2019 വരെ ഒൻപത് സീസണുകളിൽ മുംബൈയുടെ പ്രധാനി ആയിരുന്നു മലിംഗ. ഇടക്ക് 2018 ൽ ലേലത്തിൽ അൺസോൾഡ് ആയി എങ്കിലും മുംബൈ ബൗളിങ് കൺസൽറ്റന്റ് ആയി ടീമിൽ എത്തിച്ചിരുന്നു! എന്തായാലും ഈ രണ്ടാം വരവ് തകർക്കും എന്ന് തന്നെ പ്രതീക്ഷിക്കാം!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച അഞ്ചു ഗോളുകൾ തിരഞ്ഞെടുത്തു ഇംഗ്ലണ്ട് ഇതിഹാസ താരം

തങ്ങൾ ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് പൂട്ടിയ