in , , , ,

LOVELOVE LOLLOL

തൽകാലത്തേക് സമാധാനിക്കാം; ജീക്സൺ സിംഗിന്റെ കാര്യത്തിൽ പുതിയ വഴി തിരിവ്…

കഴിഞ്ഞ കുറെ ദിവസമായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രതിരോധ മധ്യനിര താരമായ ജീക്സൺ സിംഗ് കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിലേക്ക് കൂടുമാറുമെന്നതായിരുന്നു.

എന്നാൽ ഇപ്പോളിത ആരാധകർക്ക് തൽകാലത്തേക് സമാധാനിക്കാനുള്ള വകയുമായി രംഗത്ത് വന്നിരിക്കുകയാണ് മാർക്കസ് മെർഗുൽഹാവോ. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം മോഹൻ ബഗാൻ ജീക്സൺ സിംഗിനെ സ്വന്തമാക്കില്ല.

അതിനുപകരമായി മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്സിയുടെ പ്രതിരോധ മധ്യനിര താരമായ അപ്പൂയെ സ്വന്തമാക്കാനൊരുങ്ങുകയാണ്. ഈ ട്രാൻസ്ഫർ നീക്കം ഏകദേശം ഉറപ്പിച്ച മട്ടാണ്.

മോഹൻ ബഗാൻ ജീക്സൺ സിംഗിനെ വിട്ടത്തോടെ കൂടുതൽ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ രംഗത്ത് വരുമെന്നാണ് മാർക്കസിന്റെ റിപ്പോർട്ട്‌. ഏകദേശം 2-3 ക്ലബ്ബുകൾ താരത്തിനായി രംഗത്ത് വരുമെന്നാണ് മാർക്കസ് പ്രവചിക്കുന്നത്.

എന്തിരുന്നാലും നിലവിൽ ജീക്സൺ ബ്ലാസ്റ്റേഴ്‌സിനൊടോപ്പം ഒരു വർഷ കരാർ ബാക്കിയുണ്ട്. താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ

രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരത്തെ സ്വന്തമാക്കാനായി വമ്പന്മാർ രംഗത്ത്…