in , , ,

രാഹുൽ കെപി ചെന്നൈയിലേക്കൊ?? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്….

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മുന്നേറ്റ താരമായ രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നു പറഞ്ഞ് റിപ്പോർട്ട്‌ പുറത്ത് വരുന്നത്. താരത്തെ ചെന്നൈ സ്വന്തമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.

ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം രാഹുലുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നാണ്.

രാഹുൽ ചെന്നൈയിലേക്ക് പോകുന്നില്ല എന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയുന്നത്. അതോടൊപ്പം താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പിലാന്നും അഥവാ ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ താരം ചെന്നൈയിലേക്ക് കൂടുമാറില്ലായെന്നും മാർക്കസ് വ്യക്തമാക്കി.

രാഹുലിന് നിലവിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു വർഷ കരാർ കൂടി ബാക്കിയുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

അഫ്‌ഘാനെതിരെ ടീമിൽ ഒരു മാറ്റം; സ്ഥിരീകരിച്ച് രാഹുൽ ദ്രാവിഡ്