2015 ഡിസംബർ 20 ആം തിയതി, ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ isl ഫൈനൽ നടക്കുകയാണ്, 1-1 എന്ന നിലയിൽ നിന്നിരുന്ന മത്സരം…
കളിയുടെ അവസാന നിമിഷങ്ങളിൽ ഗോവയുടെ ഗോൾകീപ്പർ ആയിരുന്ന കട്ടിമണിയുടെ പിഴവിൽ നിന്ന് ചെന്നൈ രണ്ട് ഗോളുകൾ നേടി അവരുടെ കന്നി കിരീടം സ്വന്തമാക്കി.
ആ മത്സരത്തിൽ തന്നെ രണ്ട് പെനാൽറ്റി സേവുകൾ നടത്തി അത്രയും നേരം വീനായകൻ ആയിരുന്ന കട്ടിമണി പെടുന്നനെ ദുരന്ത നായകനായി മാറി…
അന്ന് പതിനായിരത്തോളം വരുന്ന ഗോവൻ ആരാധകരുടെ മുന്നിൽ കാട്ടിമണിക്ക് തല കുനിക്കേണ്ടി വന്നു…
ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അതേ ഗോവയിലേ അതേ ഫാത്തോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന മറ്റൊരു isl ഫൈനലിൽ കളിയിലുടനീളം നിർണായക സേവുകൾ നടത്തി പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്ലാസ്റ്റേഴ്‌സ് ന്റെ മൂന്ന് കിക്കുകളും തടുത്ത് ടീമിന്റെ വീരനായകൻ ആയി മാറിയിരിക്കുകയാണ് കട്ടിമണി…
അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…