in , ,

LOVELOVE

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ മികച്ച കളി പുറത്തെടുക്കുമെന്ന് ഇതിഹാസ താരം കക്കാ..

2002 ന്ന് ശേഷം ബ്രസീൽ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. പക്ഷെ ടിറ്റേക്ക്‌ കീഴിൽ ഒരു മികച്ച യുവ നിര ബ്രസീലിൽ ഉടലെടുത്തിട്ടുണ്ട്. ഈ യുവ നിരയെ കൊണ്ട് തന്നെ ആറാം ലോകകിരീടം ലക്ഷ്യമിടാൻ തന്നെയാണ് ടിറ്റെ ഖത്തറിലേക്ക് പറക്കുന്നത്

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കക്കാ. ലോക ഫുട്ബോളിൽ കക്കാ നേടാത്തതായി ഒന്നും തന്നെയില്ല.ഇപ്പോൾ ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ സാധ്യതകളെ പറ്റി മനസ്സ് തുറക്കുകയാണ് അദ്ദേഹം. പരിശീലകൻ ടിറ്റേയും വാ തോരാതെ അദ്ദേഹം പ്രശംസിക്കുന്നുണ്ട്. കക്കയുടെ വാക്കുകളിലേക്ക്‌.

ടിറ്റെ ഈ ടീമിന് ഒരു മേൽവിലാസം നൽകി. നെയ്മർ ഇല്ലാതെ ബ്രസീൽ നന്നായി കളിച്ചു എന്നതാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ സംഭവിച്ച മറ്റൊരു നല്ല കാര്യം. നമുക്ക് അവനെ ആവശ്യമില്ലെന്ന് ഇതിനർത്ഥമില്ല.നെയ്മർ ഇല്ലെങ്കിലും തങ്ങൾക്ക് മികച്ച കളി പുറത്തെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ഒപ്പം കക്കാ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു.”നെയ്മറേ ബ്രസീലിന് ആവശ്യമുണ്ട്.പക്ഷേ, അവന്റെ ഉത്തരവാദിത്തമെല്ലാം അവനിൽ നിന്ന് എടുത്തുകളയുമ്പോൾ, അയാൾക്ക് തിളങ്ങാൻ കൂടുതൽ അവസരം നൽകുമെന്ന് താൻ കരുതുന്നു.അങ്ങനെ വന്നാൽ നെയ്മറിന്റെ മികവിൽ തന്നെ ലോകകപ്പിൽ തങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കും.

2002 ന്ന് ശേഷം ബ്രസീൽ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. പക്ഷെ ടിറ്റേക്ക്‌ കീഴിൽ ഒരു മികച്ച യുവ നിര ബ്രസീലിൽ ഉടലെടുത്തിട്ടുണ്ട്. ഈ യുവ നിരയെ കൊണ്ട് തന്നെ ആറാം ലോകകിരീടം ലക്ഷ്യമിടാൻ തന്നെയാണ് ടിറ്റെ ഖത്തറിലേക്ക് പറക്കുന്നത്.

സഞ്ജുവിന് മറ്റൊരു ഐ പി എൽ റെക്കോർഡ് കൂടി, മറികടന്നത് ധോണി, കോഹ്ലി, രോഹിത് എന്നിവരെ…

ഡിപ്പാർട്ട്മെൻറ് സമ്മതിച്ചു ജിജോയ്ക്ക് ISL കളിക്കാം, ബ്ലാസ്റ്റേഴ്സിലേക്കല്ല, മറ്റൊരു ക്ലബ്ബ് ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുന്നു…