in

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പുതിയ CEOക്ക് ആശംസകൾ അറിയിച്ചു യുണൈറ്റഡ് ഇതിഹാസങ്ങൾ…

റീചാർഡ് അറിനോൾഡുമായി വളരെ അടുത്ത ബന്ധമുള്ള പീറ്റർ സ്‌മൈക്കിളും ബ്രയൻ റോബസണുമാണ് നിയുക്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ആശംസകളുമായി രംഗത്തെത്തിയത്.ഈ രണ്ട് ഇതിഹാസ താരങ്ങളും ക്ലബ് അംബാസിഡർ എന്നാ നിലക്ക് പ്രവത്തിച്ചപ്പോൾ വാണിജ്യ കാര്യങ്ങളിൽ റീചാർഡ് അർനോൾഡിന്റെ പ്രവൃത്തികൾ എടുത്തു പറയേണ്ടത് തന്നെയാണ്.

ഞാൻ ലോകം മുഴുവൻ റീചാർഡിന് ഒപ്പം സഞ്ചരിച്ചിട്ടുണ്ട്, എനിക്ക് അറിയാം അയാൾ എത്രത്തോളം ദൃഡനിശ്ചയം ഉള്ളവനാണെന്ന്. അദ്ദേഹത്തിന്റെ മാൻ മാനേജ്മെന്റ് കഴിവുകൾ വളരെ മികച്ചതാണ്.കഴിഞ്ഞ സീസൺകളിൽ നമ്മൾ ടീമിൽ എത്തിച്ച കളിക്കാരിൽ നിന്ന് തന്നെ മനസിലാക്കാം അയാൾ എത്രത്തോളം മികച്ചതായിരുന്നു വാണിജ്യ കാര്യങ്ങളിൽ എന്ന്.

പക്ഷെ വാണിജ്യത്തിൽ അല്ല ഗ്രൗണ്ടിലാണ് ഏറ്റവും മികച്ചതു ലഭിക്കേണ്ടത്. എനിക്കറിയാം റീചാർഡ് അതിന് വേണ്ടി ഏതു അറ്റം വരെയും പോകുമെന്ന്. ട്രോഫികൾ വിജയിക്കുക എന്നൊള്ളത് തന്നെയാണ് ഏറ്റവും വിലപ്പെട്ട കാര്യം.ഫുട്ബോൾ സംബദ്ധമായി കാര്യങ്ങളിൽ അയാൾ സർ അലക്സ്‌ ഫെർഗുസന്റെ അഭിപ്രായം തേടുന്നതും ഞാൻ കണ്ടിട്ടുണ്ട്.അയാളെ സി. ഈ. ഒ ആയി നിയമിച്ചത് വളരെ മികച്ച തീരുമാനം തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ബ്രയൻ റോബസൺ റീചാർഡ് അർനോൾഡിനെ പറ്റി പറഞ്ഞ വാക്കുകളാണ് അത്.

പീറ്റർ സ്‌മൈക്കിൾ പറഞ്ഞു തുടങ്ങുകയാണ്.മാഞ്ചേസ്റ്റർ യുണൈറ്റഡിനെ അതിയായി സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. ഓൾഡ് ട്രാഫോർഡിലുടെ നടക്കുമ്പോൾ നമുക്ക് മനസിലാക്കാം അയാൾ എത്രമാത്രം ബഹുമാനറഹനാണെന്ന്. അയാൾ എല്ലാവരോടും സംസാരിക്കുന്നു. അയാളോടും എല്ലാരും സംസാരിക്കുന്നു.ഞാൻ രണ്ട് കൊല്ലം അദ്ദേഹത്തിന് ഒപ്പം ബ്രാൻഡ് അംബാസിഡറായി ജോലി ചെയ്തിരുന്നു.ക്ലബ് ഒരു കമ്പനിയല്ല എന്ന് അറിയാവുന്ന ഒരാൾ തന്നെയാണ് റീചാർഡ് എന്ന് കൂടി പീറ്റർ കൂട്ടിചേർത്തു.

എൽ വുഡ്‌വാർഡിന് ശേഷം വരുന്ന റീചാർഡ് അർനോൾഡ് മികച്ച ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

ഒടുവിൽ ബ്രസീൽ താരം കുട്ടീഞ്ഞോ ബാഴ്സ വിട്ടു, മടങ്ങിയെത്തിയത് പ്രീമിയർ ലീഗിലേക്ക്…

ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് എടുത്ത ഏറ്റവും മികച്ച തീരുമാനം ഇതാണ്…