in

LOVELOVE LOLLOL OMGOMG AngryAngry CryCry

ലയണൽ മെസ്സിക്ക് വീണ്ടും ചാമ്പ്യൻസ് ലീഗ് റെക്കോർഡ്, കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം…

ഒടുവിൽ സ്പാനിഷ് ലീഗ്നോട് വിട പറഞ്ഞു കാറ്റലോണിയൻ ക്ലബ്ബിൽ നിന്നും അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന് കാലിടറി വീഴും എന്ന് പറഞ്ഞവർ നിരവധിയായിരുന്നു. ആദ്യ മത്സരങ്ങളിൽ അവർ മെസ്സിയുടെ പതർച്ച ആഘോഷമാക്കി എന്നാൽ കാലം തെളിയിക്കുകയാണ് മിശിഹായ്ക്ക് മുന്നിൽ ഒന്നും ഒരു പ്രതിബന്ധം അല്ലെന്ന്.

Messi UCL record for PSG

കാലചക്രം വീണ്ടും തിരിഞ്ഞു മറിഞ്ഞു പോകുമ്പോൾ ഇതുപോലെ ഒരു ഇതിഹാസം വീണ്ടും ജനിക്കുന്നു എന്നത് സംശയം തന്നെയാണ്. കാരണം ഒരു മനുഷ്യായുസ്സിൽ സാധ്യമായ റെക്കോർഡുകൾ എല്ലാം ലയണൽ മെസ്സി എന്ന അർജൻറീന താരം സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് കാൽപന്തുകളിയുടെ മിശിഹാ എന്ന് ആരാധകർ അദ്ദേഹത്തിന് വിളിക്കുന്നത്.

രണ്ട് പതിറ്റാണ്ട് കാലത്തോളം കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണ എഫ് സി ക്ക് വേണ്ടി കളിച്ച ലയണൽ മെസ്സി അവർക്കുവേണ്ടി സാധ്യമായ റെക്കോർഡുകൾ എല്ലാം നേടിയിട്ടുണ്ട്. സ്പാനിഷ് ലീഗിൽ അന്ന് മെസ്സി കുറിച്ച റെക്കോർഡുകൾ ഒന്നും തിരുത്തിക്കുറിക്കാൻ ഇനി ഒരാൾക്കും സാധ്യമല്ല എന്നത് ഉറപ്പാണ്. കാരണം അത്രയേറെ മേധാവിത്വം അദ്ദേഹം സ്പാനിഷ് ലീഗിൽ തെളിയിച്ചതാണ്.

Messi UCL record for PSG

ഒടുവിൽ സ്പാനിഷ് ലീഗ്നോട് വിട പറഞ്ഞു കാറ്റലോണിയൻ ക്ലബ്ബിൽ നിന്നും അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന് കാലിടറി വീഴും എന്ന് പറഞ്ഞവർ നിരവധിയായിരുന്നു. ആദ്യ മത്സരങ്ങളിൽ അവർ മെസ്സിയുടെ പതർച്ച ആഘോഷമാക്കി എന്നാൽ കാലം തെളിയിക്കുകയാണ് മിശിഹായ്ക്ക് മുന്നിൽ ഒന്നും ഒരു പ്രതിബന്ധം അല്ലെന്ന്.

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ട ഭൂമികയായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമൻ എഫ്‌ സിക്ക് വേണ്ടി അദ്ദേഹം റെക്കോർഡ് കുറിച്ചു. എംബപ്പേ നീട്ടി നൽകിയ പന്ത് സ്വീകരിച്ച് എതിരാളികളുടെ ഗോൾവല തുറക്കുമ്പോൾ മെസ്സി ഫ്രഞ്ച് ക്ലബ്ബിൻറെ UCL ചരിത്രത്തിൻറെ ഭാഗമാവുകയായിരുന്നു.

പിഎസ്‌ജിയുടെ ചരിത്രത്തിൽ ആദ്യ മൂന്ന് ചാമ്പ്യൻസ്‌ ലീഗ് ഹോം മത്സരങ്ങളിലും സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരമായി
മാറിയിരിക്കുകയാണ് ലയണൽ മെസി. ജോർജ് വിയ, 1994 നെയ്മർ 2017 എന്നിവരാണ് മെസ്സിക്ക് മുൻപ് ആ നേട്ടം സ്വന്തമാക്കിയ രണ്ടുപേർ.

നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…

എംബപ്പേയുടെ അഴിഞ്ഞാട്ടം, മിശിഹായുടെ ആചാര വെടി ബ്രൂഗയുടെ ശവമടക്ക് പൂർണം…