in

LOVELOVE LOLLOL OMGOMG CryCry AngryAngry

എംബപ്പേയുടെ അഴിഞ്ഞാട്ടം, മിശിഹായുടെ ആചാര വെടി ബ്രൂഗയുടെ ശവമടക്ക് പൂർണം…

അക്ഷരാർത്ഥത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഈ മത്സരം കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ച് താരത്തിൻറെ അഴിഞ്ഞാട്ടത്തിന് ആയിരുന്നു സാക്ഷ്യംവഹിച്ചത്. ആദ്യ പത്ത് മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ രണ്ടുതവണ അദ്ദേഹം എതിരാളികളുടെ ഗോൾവല തുളച്ചു. മിന്നൽ വേഗത്തിൽ ഓടുന്ന അദ്ദേഹത്തിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ ബെൽജിയൻ പ്രതിരോധ നിരക്കാർക്ക് ആർക്കും കഴിഞ്ഞില്ല.

Messi and Mbappe in UCL

ആദ്യ പാദത്തിൽ PSG യെ മരണപ്പൂട്ടിട്ടു വരിഞ്ഞു കെട്ടിയ ബെൽജിയം ക്ലബ്ബിൻറെ ഈ പ്രകടനം മറ്റുള്ളവർക്ക് ഒരു വെല്ലുവിളിതന്നെയാണ് എന്നായിരുന്നു എല്ലാവരും കരുതിയത് ആർക്കും തങ്ങളെ എഴുതിത്തള്ളാൻ കഴിയുകയില്ല, ആരുടെയും വഴി മുടക്കുവാൻ തങ്ങൾ പ്രാപ്തരാണ് എന്ന ഒറ്റ മത്സരത്തിൽ കൂടി അവർ തെളിയിച്ചതുമാണ്, എന്നാൽ ഇന്ന് അവരുടെ പ്രതിരോധം തകർന്നു വീണു.

എതിരാളികളുടെ പ്രതിരോധത്തിന് പുല്ലുവിലകൽപിച്ച് കൊണ്ട് അവരുടെ പ്രതിരോധ കോട്ട കീറിമുറിച്ചുകൊണ്ട് അതി വേഗത്തിൽ ഓടുന്ന കിലിയൻ എംബപ്പേ എന്ന് ചീറ്റപ്പുലിയുടെ വേഗത്തിന് മുന്നിൽ ബെൽജിയം പോരാളികൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു അതു മുതലാക്കി പി എസ് ജി അവരെ തകർത്തു വിട്ടു.

Messi and Mbappe in UCL

അക്ഷരാർത്ഥത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഈ മത്സരം കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ച് താരത്തിൻറെ അഴിഞ്ഞാട്ടത്തിന് ആയിരുന്നു സാക്ഷ്യംവഹിച്ചത്. ആദ്യ പത്ത് മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ രണ്ടുതവണ അദ്ദേഹം എതിരാളികളുടെ ഗോൾവല തുളച്ചു. മിന്നൽ വേഗത്തിൽ ഓടുന്ന അദ്ദേഹത്തിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ ബെൽജിയൻ പ്രതിരോധ നിരക്കാർക്ക് ആർക്കും കഴിഞ്ഞില്ല.

തൻറെ മിന്നൽ വേഗം ഉപയോഗിച്ചുകൊണ്ട് ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടിയ ഫ്രഞ്ച് യുവതാരം ആറു മിനിറ്റുകൾക്ക് ശേഷം വീണ്ടും ബെൽജിയം ക്ലബ്ബിൻറെ വല തുളച്ചു. അതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 30 ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് തൻറെ സഹതാരമായി ലയണൽ മെസ്സിയിൽ അദ്ദേഹം സ്വന്തമാക്കി.

കിലിയൻ എംബപ്പേയുടെ തേരോട്ടം കഴിഞ്ഞ ശേഷമായിരുന്നു മിശിഹയുടെ പടയോട്ടം തുടങ്ങിയത്. എംബപ്പേ നീട്ടി നൽകിയ പന്ത് സ്വീകരിച്ച് എതിരാളികളുടെ ഗോൾവല തുറന്ന മെസ്സി, കളി അവസാനിക്കുന്നതിനുമുമ്പ് പെനാൽറ്റി കൊണ്ട് വീണ്ടും ഒരു ഗോൾ കൂടി നേടി. വോർമറിലൂടെ ആണ് ബെൽജിയം ക്ലബ് ഒരു ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ 11 പോയിന്റുമായി പി എസ് ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റി ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.

ലയണൽ മെസ്സിക്ക് വീണ്ടും ചാമ്പ്യൻസ് ലീഗ് റെക്കോർഡ്, കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം…

ബ്രസീൽ ഇതിഹാസം പെലെയുടെ ആ റെക്കോർഡും ഇന്ന് ലയണൽ മെസ്സി മറികടന്നു