in

CryCry LOVELOVE AngryAngry OMGOMG LOLLOL

ഒന്നാം സ്ഥാനത്ത് ലെവൻഡോവസ്കി ക്രിസ്ത്യാനോയും എംബപ്പേയും ഒപ്പത്തിനൊപ്പം, ആദ്യപത്തിൽ പോലുമില്ലാതെ ലയണൽ മെസ്സി…

ഫ്രഞ്ച് ലീഗിൽ കാര്യങ്ങൾ അർജൻറീന താരത്തിന് അത്ര സുഖകരമല്ല ഇതുവരെയും പാരീസിലെ കാലാവസ്ഥയുമായി അദ്ദേഹത്തിന് പൊരുത്തപ്പെടുവാൻ കഴിഞ്ഞിട്ടില്ല ചാമ്പ്യൻസ് ലീഗിൽ പ്രതിഫലനം ഉണ്ടാകുന്നെങ്കിലും ഫ്രഞ്ച് ലീഗിൽ അദ്ദേഹത്തിൻറെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്.

രാജ്യാന്തര കിരീടങ്ങൾ ഇല്ലാത്ത രാജകുമാരൻ എന്ന ദുഷ്പേര് മാറ്റിയ വർഷമായിട്ട് ആയിരിക്കും 2021 ചരിത്രപുസ്തകത്തിൽ ലയണൽ മെസ്സിയുടെ കാര്യത്തിൽ വാഴ്ത്തപ്പെടുന്നത്. അതിനപ്പുറം ലോക ഫുട്ബോളിലെ ഏറ്റവും പ്രൗഢിയുള്ള പുരസ്കാരങ്ങളിൽ ഒന്നായ ബാലൻ ഡി ഓർ പുരസ്കാരം ഏഴാം തവണയും നേടിയവർഷം എന്നുകൂടി മെസ്സിയുടെ കാര്യത്തിൽ 2021 വാഴ്ത്തപ്പെടും.

മോഹിപ്പിക്കുന്ന ഈ നേട്ടങ്ങൾക്കു പുറമേ ലയണൽ മെസ്സിയുടെ കരിയറിൽ ഏറ്റവും ദുഖകരമായ ചില സംഭവങ്ങൾ അരങ്ങേറിയ വർഷം കൂടിയാണ് 2021. ലയണൽ മെസ്സി എന്ന അർജൻറീന താരത്തിനെ ഇന്ന് കാണുന്ന സൂപ്പർതാരം ആക്കിമാറ്റിയ സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പടിയിറങ്ങേണ്ടി വന്ന വർഷമാണ് ലയണൽ മെസ്സിക്ക് ഇത്.

ഫ്രഞ്ച് ലീഗിൽ കാര്യങ്ങൾ അർജൻറീന താരത്തിന് അത്ര സുഖകരമല്ല ഇതുവരെയും പാരീസിലെ കാലാവസ്ഥയുമായി അദ്ദേഹത്തിന് പൊരുത്തപ്പെടുവാൻ കഴിഞ്ഞിട്ടില്ല ചാമ്പ്യൻസ് ലീഗിൽ പ്രതിഫലനം ഉണ്ടാകുന്നെങ്കിലും ഫ്രഞ്ച് ലീഗിൽ അദ്ദേഹത്തിൻറെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്.

2021 കലണ്ടർ വർഷത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾകളിച്ചു നേടിയ ഗോളുകളുടെ എണ്ണം കണക്കാക്കുമ്പോൾ ആദ്യ പത്തു സ്ഥാനങ്ങളിൽ ലയണൽ മെസ്സി എന്ന സൂപ്പർ താരത്തിന് ഇടമില്ല. ഒന്നാം സ്ഥാനം ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരമായ റോബർട്ട് ലെവൻഡോവ്സ്കിക്കാണ് ഈ പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാരെ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

22 റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ & പോളണ്ട്)
20 ഹാരി കെയ്ൻ (ടോട്ടൻഹാം & ഇംഗ്ലണ്ട്)
17 കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ & ഫ്രാൻസ്)
17 ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ് / മാഞ്ചസ്റ്റർ യുണൈറ്റഡ് & പോർച്ചുഗൽ)
16 കരീം ബെൻസെമ (റിയൽ മാഡ്രിഡും ഫ്രാൻസും)
14 മെംഫിസ് ഡിപേ (ബാഴ്സലോണ & നെതർലാൻഡ്സ്)
12 എർലിംഗ് ഹാലാൻഡ് (ഡോർട്ട്മുണ്ട് & നോർവേ)
11 അന്റോയിൻ ഗ്രീസ്മാൻ (അറ്റ്ലറ്റിക്കോ & ഫ്രാൻസ്)
10 സെബാസ്റ്റ്യൻ ഹാളർ (അജാക്സ്)
10 മുഹമ്മദ് സലാ (ലിവർപൂൾ)
10 ലെറോയ് സാനെ (ബയേൺ & ജർമ്മനി)

വീണു കിട്ടിയ പിടി വള്ളിയിൽ പിടിച്ചു സ്വയം തെളിയിച്ചവൻ ഹൊർമിപം റൂയിവാ, ഇവൻ ജിങ്കന് മുകളിൽ വരും…

ഏഴു തവണ ബാലൻ ഡി ഓർ നേടിയ താരമല്ല, മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ വേൾഡ് കപ്പ് വിദഗ്ധൻ…