ഇന്ന് കോപ്പ അമേരിക്കയുടെ സെമിഫൈനൽ മത്സരത്തിൽ അർജൻറീന രാജകീയമായ രീതിയിൽ തന്നെയാണ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. സാധാരണ സമയത്ത് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ അർജൻറീനയുടെ വിജയ നായകനായി മാറിയത് അവരുടെ ഗോൾകീപ്പർ ആയിരുന്നു.
കഴിഞ്ഞ കുറെ കാലങ്ങളായി പെനാൽറ്റി ഷൂട്ടൗട്ട്കൾ എന്നും അർജൻറീനക്ക് തല വേദനയും കണ്ണീരും മാത്രമായിരുന്നു സമ്മാനിച്ചത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ അവഗണനയുടെ തീച്ചൂളയിൽ ഏറെനാൾ നീറിപ്പുകഞ്ഞ, അർജൻറീനയുടെ വീരനായകനായി ഒറ്റരാത്രികൊണ്ട് പരിവർത്തനം ചെയ്യപ്പെട്ട എമിലിയാനോ മാർട്ടിനെസ് എന്ന കാവൽ മാലാഖയുടെ വിരിച്ചു വച്ച കരങ്ങൾ അർജൻറീനയെ. രക്ഷിക്കുകയായിരുന്നു
പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് ഷോട്ടുകൾ ആയിരുന്നു താരം തടുത്തിട്ടത്. എല്ലാ പെനാൽറ്റി കിക്കുകളുടെയും ഗതി നിർണ്ണയിക്കുവാൻ മാർട്ടിനെസിന് കഴിഞ്ഞു എന്നത് അത്ഭുതം തന്നെയാണ്
മത്സരത്തിനുശേഷം അർജൻറീന നായകൻ ലയണൽ മെസ്സി എമിലിയാനോയെ വാനോളം പുകഴ്ത്തുവാൻ ഒട്ടും മടിച്ചില്ല. മത്സരത്തിനു ശേഷമുള്ള മെസ്സിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.
“എമി അവൻ ഒരു പ്രതിഭാസമാണ് ആ പ്രതിഭാസത്തിൽ ഞങ്ങൾ വിശ്വസിച്ചു”
മത്സരത്തിന് ശേഷം മാർട്ടിനസിനെപ്പറ്റി ലയണൽ മെസ്സി
ഞങ്ങൾ ഫൈനൽ മത്സരം കളിക്കാൻ യോഗ്യരാണെന്ന് തെളിയിച്ചുകൊണ്ട് ഞങ്ങൾ ഫൈനലിലേക്ക് പോകുകയാണ്
മാർട്ടിനെസ് എന്ന കാവൽമാലാഖ കരങ്ങൾ വിരിച്ചു നിൽക്കുമ്പോൾ അർജൻറീനയുടെ ഗോൾമുഖം എന്നും സുരക്ഷിതമായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഫുട്ബോളിന്റെ മിശിഹയും കൂട്ടരും.