in

LOVELOVE

താൻ PSG-യുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് മെസ്സി, ആത്മവിശ്വാസത്തോടെ മെസ്സിയുടെ വാക്കുകളിങ്ങനെ…

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലാലിഗ വമ്പന്മാരായ ബാഴ്സ വിട്ടുകൊണ്ടാണ് ഫ്രീ ട്രാൻസ്ഫറിലൂടെ അർജന്റീന നായകനായ ലയണൽ മെസ്സി ഫ്രഞ്ച് പവർഹൗസായ PSG യിലെത്തുന്നത്. എന്നാൽ ഇതുവരെയും ഫ്രഞ്ച് ലീഗിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

Messi and Mbappe in PSG vs RB Leipzig [UCL]

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലാലിഗ വമ്പന്മാരായ ബാഴ്സ വിട്ടുകൊണ്ടാണ് ഫ്രീ ട്രാൻസ്ഫറിലൂടെ അർജന്റീന നായകനായ ലയണൽ മെസ്സി ഫ്രഞ്ച് പവർഹൗസായ PSG യിലെത്തുന്നത്. എന്നാൽ ഇതുവരെയും ഫ്രഞ്ച് ലീഗിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ ലയണൽ മെസ്സിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല, കാരണം PSG-യുമായുള്ള തന്റെ എല്ലാ ഗോളുകളും യൂറോപ്പിൽ കളിക്കുമ്പോൾ വന്നതാണ്, മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകളാണ് അദ്ദേഹം PSG ക്കു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇതുവരെ നേടിയിട്ടുള്ളത്.

ഫ്രഞ്ച് ലീഗിൽ ഇതുവരെ ഗോൾ കണ്ടെത്താനായിട്ടില്ലെങ്കിലും ഉടൻ തന്നെ മെസ്സി ഗോൾ നേടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ . കഴിഞ്ഞ ദിവസം ലയണൽ മെസ്സി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പറയുന്നത് ഒരു പുതിയ ക്ലബ്, ഒരു പുതിയ കളി രീതി, ഒരു പുതിയ ലീഗ് എന്നിവയുമായി താൻ പൊരുത്തപ്പെട്ടു വരുന്നുണ്ടെന്നാണ് .

Messi first goal for psg

“ഞങ്ങൾ താളവും സമയവും നിയന്ത്രിച്ചിരുന്ന എല്ലാ ഗെയിമുകളിലും ഏതാണ്ട് മുഴുവൻ കളിയിലും ഞങ്ങൾ പന്ത് കൈവശം വച്ചിരുന്നതിനാൽ എന്റെ ജീവിതകാലം മുഴുവൻ ബാഴ്‌സലോണയിൽ ഞാൻ ഉണ്ടായിരുന്നു. ചരിത്രപരമായി ആ ക്ലബിൽ ഇത് ഇങ്ങനെയാണ് കളിശൈലി . ”

“ ഇന്ന്, ഞാൻ ഒരു പുതിയ ക്ലബ്, ഒരു പുതിയ കളി രീതി, ഒരു പുതിയ ലീഗ് എന്നിവയുമായി പൊരുത്തപ്പെടുന്നു. എനിക്ക് എന്താണ് നല്ലത് എന്ന് എനിക്കറിയില്ല. എന്റെ ഏറ്റവും മികച്ച പ്രകടനം തുടരാനും സഹായിക്കാനും ഞാൻ ഇന്ന് ഉള്ളവയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . “
– എന്നാണ് മെസ്സി പറയുന്നത്.

കൂടാതെ ലീഗ് 1 എന്നു പറയുന്നത് കൂടുതൽ ശരീരികമായി കളിക്കുന്ന ഫിസിക്കൽ ലീഗാണെന്നും എന്നാൽ ലാലിഗയിൽ അധികവും ടീമുകൾ പന്ത് കൈവശം വെച്ച് കളിക്കുന്ന രീതിയാണെന്നുമാണ് ലയണൽ മെസ്സി പറയുന്നത്. ഒപ്പം ലാലിഗയും ഫ്രഞ്ച് ലീഗും തമ്മിലുള്ള പ്രധാന വിത്യാസമായി അദ്ദേഹം പറയുന്നത് ശാരീരിക തലത്തിലാണെന്നാണ് . എന്നാൽ ബാഴ്‌സലോണയ്‌ക്കൊപ്പം കളിക്കുമ്പോൾ ഒരിക്കലും അതൊന്നും ചെയ്യേണ്ടി വന്നിട്ടില്ലാത്തതിനാൽ എത്രയും വേഗം ഒരു പുതിയ ലീഗിലേക്ക് പൊരുത്തപ്പെടാൻ താൻ ശ്രമിക്കുന്നുണ്ടെന്നാണ് നിലവിൽ PSG യുടെ സൂപ്പർ താരമായ ലയണൽ മെസ്സി പറയുന്നത്.

അയാൾ കൂടെയുള്ളടത്തോളം കാലം ചെകുത്താന്മാരേ ഭയക്കണം…

ടിട്വന്റി ലോകകപ്പുകളിൽ ബാറ്റിങ് മറക്കുന്നത് ആദ്യമല്ല, എന്നും ഒറ്റക്ക് പൊരുതിയ കോലി, ഇന്നും ഒറ്റക്ക്…