in

LOVELOVE OMGOMG LOLLOL CryCry AngryAngry

അടുത്ത സീസണിൽ തന്റെ തീരുമാനം ലൂണ വെളിപ്പെടുത്തി, ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷത്തിൽ

ഇക്കുറിയും തങ്ങളുടെ സൂപ്പർതാരങ്ങളെ മറ്റു വകുപ്പുകൾ റാഞ്ചുമെന്ന് ആശങ്കപ്പെട്ടിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ ഒരു ആശ്വാസ വാർത്ത പുറത്തു വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ച ഉറുഗ്വായ് താരം

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഒരു സ്ഥിരീകരണം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ വർഷങ്ങളിലും തങ്ങളുടെ സൂപ്പർതാരങ്ങളെ സീസൺ അവസാനിക്കുമ്പോൾ മറ്റു ക്ലബ്ബുകള് റാഞ്ചുന്ന കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരന്തരമുള്ള ഒരു ഭയം തന്നെയാണ്.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

ഇക്കുറിയും തങ്ങളുടെ സൂപ്പർതാരങ്ങളെ മറ്റു വകുപ്പുകൾ റാഞ്ചുമെന്ന് ആശങ്കപ്പെട്ടിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ ഒരു ആശ്വാസ വാർത്ത പുറത്തു വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ച ഉറുഗ്വായ് താരം ലൂണ ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടരുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.

പ്രമുഖ മലയാളം മാധ്യമമായ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലൂണ മനസ്സുതുറന്നത്. കേരള ബ്ലാസ്റ്റേഴ്സ് കിരീടം അർഹിച്ചിരുന്നു എന്നും ലൂണ പറഞ്ഞു. താൻ ഈ ക്ലബിൽ സന്തോഷവാൻ ആണ് എന്നും അടുത്ത സീസണിൽ ഇവിടേക്ക് തന്നെ വരും എന്നും ലൂണ പറഞ്ഞു. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ക്യാപ്റ്റൻ പറഞ്ഞു.

ആരാധകർ ഫൈനലിൽ തന്ന പിന്തുണ വലിയ സന്തോഷം നൽകി. അവർക്ക് കിരീടം നൽകാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്. ഗ്രൗണ്ടിൽ ടീം നടത്തിയ പ്രകടനം അഭിമാനകരമായിരുന്നു എന്നും ലൂണ പറയുന്നു. ഇതുപോലെ ടീം തുടർന്നാൽ എന്തായലും ടീം കിരീടം നേടും എന്നാണ് വിശ്വാസം എന്നും ലൂണ പറഞ്ഞു.

ഐ പി എല്ലിൽ ഇന്ത്യ തങ്ങളുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തുമെന്ന് ഇന്ത്യൻ ഇതിഹാസ താരം…

ഇങ്ങനെയാണേൽ എങ്ങനെ ഇന്ത്യൻ ഫുട്ബോൾ വളരും..