കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ലൂണ. താരം ബ്ലാസ്റ്റേഴ്‌സ് നായകൻ കൂടിയാണ്. എന്നാൽ അദ്ദേഹത്തിന് നിലവിൽ പരിക്കാണ് . ഒരു ശസ്ത്രക്രിയക്ക് കൂടി അദ്ദേഹം വിധേയനായിരുന്നു.
എന്നാൽ താരം എത്ര നാൾ ടീമിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ട് ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ പ്രകാരം ലൂണക്ക് ഈ സീസൺ മുഴുവൻ നഷ്ടമാവും.താരത്തിന് പകരം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ ടീമിലേക്ക് എത്തിച്ചേക്കും. ഇത് ആരാണെന്ന് വ്യക്തമല്ല.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ലൂണ 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.3 ഗോളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. മാത്രമല്ല 4 അസ്സിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.