കുറച്ച് ദിവസങ്ങൾക് മുൻപായിരുന്നു എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഞെട്ടിച്ചു കൊണ്ട് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരികിനെ ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയിട്ട്. അപ്പോൾ വന്ന റിപ്പോർട്ടുകൾ പ്രകാരം ലൂണക്ക് സീസൺ നഷ്ടമാവുമെന്നായിരുന്നു.
ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ലൂണക്ക് പകരമായി ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ കൊണ്ടുവരുമോയെന്ന ചോദ്യം ഉയർത്തിയിരുന്നു. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹംങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോളിത ആരാധകരുടെ ഇത്തരം ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ലൂണയുദടെ പകരക്കാരൻ വരുമോയെന്ന ചോദ്യത്തിന് വരുമെന്നാണ് ആശാൻ പറഞ്ഞിരിക്കുന്നത്.
Ivan Vukomanović (when asked about Luna's replacement) ?️ "Mostly there will be a replacement in January transfer window" #KBFC pic.twitter.com/fIcrkgPfQJ
— KBFC XTRA (@kbfcxtra) December 23, 2023
“മിക്കവാറും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലൂണയുടെ പകരക്കാരൻ വരും” എന്നാണ് ആശാൻ പറഞ്ഞത്. എന്തിരുന്നാലും ലൂണയുടെ അഭാവം ആരാധകർക്ക് സങ്കടക്കരമാണെങ്കിലും നിലവിൽ ആശാൻ നൽകിയിരിക്കുന്ന റിപ്പോർട്ട് സന്തോഷക്കരമാണ്.