in

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണക്ക് പകരകാരൻ എത്തുമെന്ന് ഇവാൻ, അപ്പോൾ ജോഷുവയുടെ ഭാവി എന്ത്??.

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രയൻ ലൂണ പരികേറ്റ് സീസണിൽ നിന്ന് പുറത്തായി കഴിഞ്ഞു. താരത്തിന്റെ ഈ സീസണിൽ തിരിച്ചു വരവ് പ്രയാസകരമാണെന്ന് ഇവാൻ വ്യക്തമാക്കി കഴിഞ്ഞു. താരത്തിന് പകരം മറ്റൊരു താരത്തെ ടീമിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഒരു സാഹചര്യത്തിൽ ജോഷുവയുടെ ഭാവി എന്താണെന്ന് അറിയാൻ വേണ്ടിയാകും ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ ട്രാൻസഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോഷുവാ സോറ്റിരിയോ സ്വന്തമാക്കിയത് .എന്നാൽ സീസൺ മുന്നേ നടന്ന ട്രെയിനിങ് സെഷനിൽ സോറ്റിരിയക്ക് കണങ്കാലിന് പരിക്ക് ഏൽക്കുകയുണ്ടായി. ശേഷം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരത്തെ സ്വന്തമാക്കുകയുണ്ടായി. എന്നാൽ ജോഷുവ ഇപ്പോൾ പരിക്ക് മാറി തിരിച്ചു വരുകയാണ്.

പകരക്കാരനെ ആശാൻ മേടിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന ജോഷുവക്ക് അത് കൊണ്ട് ഈ സീസണിൽ ഇനി കളിക്കാൻ സാധിക്കില്ലെന്ന് തന്നെ അനുമാനിക്കാം.ബ്ലാസ്റ്റേഴ്‌സ് ആരെ സ്വന്തമാക്കുമെന്ന് അറിയാൻ വേണ്ടി കാത്തിരിക്കാം.

ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമോ??; മറുപടിയുമായി ഇവാനാശാൻ രംഗത്ത് ?…

കാത്തിരിപ്പിന് വിരാമം?; മുംബൈയെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു