in ,

LOVELOVE

കാത്തിരിപ്പിന് വിരാമം?; മുംബൈയെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിൽ ഇന്ന് നടക്കാൻ പോവുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ മുംബൈയെ നേരിടും. എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഉറ്റു നോക്കുന്ന മത്സരം കൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിൽ ഇന്ന് നടക്കാൻ പോവുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ മുംബൈയെ നേരിടും. എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഉറ്റു നോക്കുന്ന മത്സരം കൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്.

കേരളത്തിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ആദ്യ പാദത്തിലെ നാടകീയ നിമിഷങ്ങൾക്കും സംഭവബഹുലമായ കാര്യങ്ങൾക്കുമുള്ള തിരിച്ചടി നൽകാനാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഇറങ്ങുന്നത്.

വമ്പൻ പ്രതിസന്ധിയിലാണ് മുംബൈ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഇറങ്ങുന്നത്. കാരണം മുംബൈയുടെ നാല് തകർപ്പൻ താരങ്ങൾക്ക് സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരം നഷ്ടമാകും. ഇത് വേണ്ടത് പോലെ മുതലെടുത്തു ബ്ലാസ്റ്റേഴ്‌സ് ജയിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

മത്സരത്തിനായുള്ള എല്ലാ മാച്ച് ടിക്കറ്റ്സും വിറ്റ് കഴിഞ്ഞു. അതുകൊണ്ട് തന്നെ മുംബൈക്ക് കൊച്ചിയിൽ പന്ത് തട്ടാൻ കുറച്ച് വിയർക്കേണ്ടി വരുമെന്ന് ഉറപ്പാണ്. മത്സരം തത്സമയം സ്പോർട്സ് 18, സൂര്യ മൂവീസ്, ന്യൂസ്‌ 18 കേരള ചാനലുകളിൽ ടിവി ടെലികാസ്റ്റിംഗുണ്ടാകും. ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമയിലും.

ലൂണക്ക് പകരകാരൻ എത്തുമെന്ന് ഇവാൻ, അപ്പോൾ ജോഷുവയുടെ ഭാവി എന്ത്??.

പക പോക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു!!, പക്ഷെ ഈ കാര്യം ആരാധകർ ശ്രദ്ധിക്കാതെ പോയാൽ പണി കിട്ടും ??..