in

LOLLOL CryCry OMGOMG LOVELOVE AngryAngry

PSG യിലെ പ്രശ്നം പരിശീലകനല്ല, ഈ പ്രശ്‌നം പരിഹരിക്കാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്

Lionel Messi and Mauricio Pochettino

പാർക് ഡെസ് പ്രിൻസസിന്റെ ഉള്ളിൽ നിന്ന് അസ്വസ്ഥതയുടെ പിറുപിറുപ്പുകൾ മാധ്യമങ്ങളിലുടനീളം ഒഴുകിപ്പരക്കുകയാണ്. ആഹ് പാരീസ്, സ്നേഹത്തിന്റെ നഗരം. വെളിച്ചങ്ങളുടെ നഗരം. ഫുട്ബോളിന്റെ, വിദേശ ഭാഷകളുടെ, കുടിയേറ്റക്കാരുടെ പറുദീസയായ അവർ ഇഷ്ടപ്പെടുന്ന നഗരവും കൂടിയാണ് പാരീസ്. പോലീസിൻറെ അഭിമാന സ്തംഭമായി വാഴ്ത്തപ്പെടുന്ന ക്ലബായ പി എസ് ജി കളിക്കളത്തിൽ അത്ര മികച്ച പ്രകടനം അല്ല കാഴ്ചവയ്ക്കുന്നത്.

മോശം പ്രകടനങ്ങളുടെ പേരിൽ ടീമിൻറെ അർജൻറീനൻ പരിശീലകനായ പോചെട്ടിനോയെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധിക്ക് ഒരിക്കലും അദ്ദേഹമല്ല കാരണക്കാരൻ. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ഈ ക്ലബ്ബ് നേരിടുന്നുണ്ട് അവയെല്ലാം പരിഹരിക്കുവാൻ അദ്ദേഹത്തിന് നിലവിൽ സാധിക്കുകയില്ല എന്നത് സങ്കടകരമായ ഒരു വസ്തുത തന്നതാണ് തന്നെയാണ്.

Messi and Pochettino

വമ്പൻ തുക വീശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവന്നപ്പോൾ അവർ എല്ലാവരും ഒരുമിച്ച് കളിക്കേണ്ടവർ ആണ് എന്ന വസ്തുത പി എസ് ജി മാനേജ്മെൻറ് ഓർത്തില്ല. താരങ്ങൾ എല്ലാവരും മികച്ചവർ തന്നെ പക്ഷേ അവർക്കിടയിലെ ആശയവിനിമയം വളരെ സങ്കടകരമാണ്. ഭാഷാ പ്രശ്നങ്ങൾമൂലം താരങ്ങൾക്ക് പരസ്പരം കൃത്യമായി ആശയവിനിമയം സാധ്യമാകുന്നില്ല എന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

എസ് ജി ക്യാമ്പിൽ ഇപ്പോൾ ഒരു ഏകീകൃത ഭാഷാ സംവിധാനമില്ലാത്ത താരങ്ങളിൽ പലരും പല രീതിയിൽ ഗ്രൂപ്പുകളാണ് ആശയ സംവാദം നടത്തുന്നത്. സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, കൂടാതെ ഇറ്റാലിയൻ പോലും ഇപ്പോൾ പാരീസ് സെന്റ് ജെർമെയ്ൻ ഡ്രസ്സിംഗ് റൂമിലെ പ്രധാന ഭാഷകളാണെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

നെയ്മറെപ്പോലുള്ള ചില കളിക്കാർ ഒരിക്കലും ഫ്രഞ്ച് സംസാരിക്കില്ല. ലയണൽ മെസ്സിയെപ്പോലുള്ള പുതുമുഖങ്ങൾക്ക് ഭാഷ ഇനിയും പിടികിട്ടിയിട്ടില്ല. പ്രമുഖരായ വിദേശ താരങ്ങൾക്ക് ആരുംതന്നെ ഫ്രഞ്ച് ഭാഷ ഭാഷയുമായി ഒരുതരത്തിലും പൊരുത്തപ്പെടാൻ കഴിയില്ല. ഫ്രഞ്ച്‌ ഭാഷ മാത്രമറിയാവുന്ന ഈ യുവതാരങ്ങൾക്ക് ഇവരുമായി ഒരു തരത്തിലും പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ആ ടീമിൽ നിലനിൽക്കുന്നത് ഈ അവസ്ഥ മറികടക്കണമെങ്കിൽ താരങ്ങൾക്കിടയിലെ ആശയവിനിമയം പൂർണമായും ശരിയായാൽ മാത്രമേ സാധിക്കുകയുള്ളൂ.

ഫെർഗൂസന്റെ 20sec ഫോൺ കോളിൽ CR7-നോട്‌ പറഞ്ഞതെന്ത്?

നെയ്മർ തൻറെ ചരിത്ര ഗോൾ സമർപ്പിച്ചത് മരിയ മെന്റൊക്കക്ക് വേണ്ടി…