in ,

LOVELOVE

നെയ്മർ തൻറെ ചരിത്ര ഗോൾ സമർപ്പിച്ചത് മരിയ മെന്റൊക്കക്ക് വേണ്ടി…

കരിയറിൽ 400 ഗോൾ നേടി അദ്ദേഹം ചരിത്രത്തിൻറെ ഭാഗമായി, സുപ്രധാനമായ ഒരു നാഴികക്കല്ലു തന്നെയാണ് അദ്ദേഹം പിന്നിട്ടത്. ചരിത്രമുഹൂർത്തം ആഘോഷിച്ചപ്പോൾ തൻറെ ജേഴ്സി ഉയർത്തിക്കാട്ടി ആരാധകരോട് പറഞ്ഞത് എന്താണ് എന്ന് പലർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല.

Neymar 400th Goal

തന്റെ കരിയറിൽ 400 ഗോളുകൾ നേടുക എന്ന നേട്ടം സ്വന്തമാക്കി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ ചരിത്രമുഹൂർത്തം ആഘോഷിച്ചപ്പോൾ തൻറെ ജേഴ്സി ഉയർത്തിക്കാട്ടി ആരാധകരോട് പറഞ്ഞത് എന്താണ് എന്ന് പലർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. അത് വെറുമൊരു ആഘോഷമായിരുന്നില്ല അതൊരു സമർപ്പണം ആയിരുന്നു.

ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി.എസ്.ജി ബോർഡോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. എതിരാളികൾ ഒട്ടും മോശമായിരുന്നില്ല. പലപ്പോഴും കെയ്‌ലർ നവാസ് പി.എസ്.ജിയുടെ രക്ഷകനായി. ഗോളുകൾ നേടിയ ശേഷം രണ്ടു ഗോളുകൾ വഴങ്ങിയ പാരീസ് അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ ആവുന്നതും മത്സരത്തിൽ കണ്ടു.

Neymar 400th Goal

ഏതായാലും ഇരട്ട ഗോളുകൾ നേടിയ നെയ്മർ തന്നെയാണ് മത്സരത്തിലെ താരം. ഇതോടെ കരിയറിൽ 400 ഗോൾ നേടി അദ്ദേഹം ചരിത്രത്തിൻറെ ഭാഗമായി തീരുകയും ചെയ്തു, സുപ്രധാനമായ ഒരു നാഴികക്കല്ലു തന്നെയാണ് അദ്ദേഹം പിന്നിട്ടത്. തൻറെ ഗോൾ നേട്ടം അദ്ദേഹം വിമാനാപകടത്തിൽ മരിച്ച ബ്രസീലിയൻ ഗായിക മരിയ മെന്റൊക്കക്ക് വേണ്ടി സമർപ്പിച്ചു.

ഇന്ന് ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ബോർഡോക്ക് എതിരെ ഗോൾ നേടിയതോടെയാണ് താരം കരിയറിൽ 400 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്തിയത്. 2009 ൽ ബ്രസീൽ ക്ലബ് സാന്റോസിൽ ഗോൾ അടിച്ചാണ് സീനിയർ കരിയറിൽ നെയ്മർ ഗോൾ വേട്ട തുടങ്ങുന്നത്. 653 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ നേട്ടം പൂർത്തിയാക്കിയത്.

ബ്രസീൽ ഒളിമ്പിക് ടീമിനായടക്കം(അണ്ടർ 23) വിവിധ തലത്തിൽ ഗോൾ കണ്ടത്തിയ നെയ്മർ ബ്രസീലിനു ആയി 70 ഗോളുകൾ ആണ് ഇത് വരെ നേടിയത്. ബ്രസീലിനു ആയി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ 78 ഗോളുകൾ എന്ന റെക്കോർഡ് നെയ്മറിന് കയ്യെത്തും ദൂരെയാണ്. കരിയറിൽ ഇനിയും നെയ്മറിന്റെ ബൂട്ടുകൾ നിരവധി ഗോൾ റെക്കോർഡുകൾ തിരുത്തും എന്നുറപ്പാണ്.

PSG യിലെ പ്രശ്നം പരിശീലകനല്ല, ഈ പ്രശ്‌നം പരിഹരിക്കാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്

ചെകുത്താൻ കോട്ടയിലെ കാവൽ മാലാഖ