in ,

ഹാർദിക്കിന് വമ്പൻ പണി? ഫിറ്റ്നസ് ടെസ്റ്റ് പാസ് ആയില്ല എങ്കിൽ കളിക്കണ്ട എന്ന് BCCI!

താരലേലത്തിന് ശേഷം ഏറ്റവും ദുർബലരായ ടീമായി വിലയിരുത്തപ്പെട്ട ടീമാണ് ഗുജറാത്ത് ടൈറ്റൻസ്, ആ ടീം ശ്രദ്ധ നേടാനുള്ള ഏക കാരണം ഹാർദിക് പാണ്ഡ്യയും – പക്ഷേ ആരാധകരെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് പ്രമുഖ ന്യൂസ് ഏജന്‍സി ആയ PTI പുറത്ത് വിടുന്നത്! ഫിറ്റ്നസ് ടെസ്റ്റ് പാസായില്ല എങ്കിൽ ഹാർദിക് കളിക്കണ്ട എന്നാണ് BCCI പറയുന്നതത്രേ!

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കൂടി ഇല്ലാത്ത ഗുജറാത്ത് ടൈറ്റൻസ് ടീമിനെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നുണ്ടോ? ഒരുപക്ഷേ അങ്ങനൊന്ന് നടക്കാൻ സാധ്യതകളുണ്ട് എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ചൂടുള്ള വാർത്ത! ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് കാര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് BCCI എടുത്തിരിക്കുന്നത്. ഫിറ്റ്നസ് ടെസ്റ്റ് പാസ് ആവാത്ത പക്ഷം IPL കളിക്കണ്ട എന്നാണ് BCCI പറയുന്നത് എന്ന് PTI പറയുന്നു. 

നിലവിൽ ബാംഗ്ലൂര്‍ NCA യിലാണ്, അവിടെ ആണ് ടെസ്റ്റ് നടക്കുന്നതും. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ടെസ്റ്റ് നടക്കും, പാസായാൽ ഉടനേ തന്നെ ഗുജറാത്ത് ക്യാമ്പിൽ ജോയിൻ ചെയ്യാം, അല്ലാത്ത പക്ഷം കാര്യങ്ങൾ കടുക്കും!

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിൽ നടന്ന ടിട്വന്റി ലോകകപ്പിലാണ് ഹാർദിക് അവസാനമായി പങ്കെടുത്തത് – അതിന് ശേഷം സ്വയം വിട്ടുനിൽക്കുന്നു എന്ന് പ്രഖ്യാപിച്ച് മാറി നിൽക്കുകയായിരുന്നു.
അതിനിടെ ആണ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്യുന്നതും ഹോം ടൗൺ ആയ അഹമ്മദാബാദിൽ നിന്നുള്ള ടീമിന്റെ ക്യാപ്റ്റന്‍ ആവുന്നതും ഒക്കെ.

ലേലത്തിൽ ഏറ്റവും മോശം എന്ന് തോന്നിക്കുന്ന സ്ക്വാഡ് സ്വന്തമാക്കിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ടീമിലെ ചുരുക്കം മാച്ച് വിന്നർസിൽ ഒരാളാണ് ക്യാപ്റ്റൻ ഹാർദിക്, ഹാർദിക്കിനെ കൂടി നഷ്ടമാവുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ്. ഹാർദിക്ക് ടെസ്റ്റ് പാസ് ആയി ടീമിനൊപ്പം ചേരും എന്ന് പ്രതീക്ഷിക്കാം.

അതേ സമയം മറ്റ് ടീമുകളിലും ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ട്. എല്ലാ ടീമുകളിലുമായി 26 വിദേശ താരങ്ങൾക്കാണ് ആദ്യ വാരം നഷ്ടമാവുക. ഇതേ സമയം നടന്ന് നടക്കുന്ന ഇന്റർനാഷണൽ പരമ്പരകൾ കാരണമാണ് അത്. ഗുജറാത്ത് ലയൺസ് ടീമിലെ ഡേവിഡ് മില്ലർ, അൽസാരി ജോസഫ് എന്നിവരും എത്താൻ വൈകും.

ബ്രസീലിയൻ സൂപ്പർ താരം ബാർസയിലേക്ക്

ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ..