in ,

UAE യിലെ ഫുട്ബോൾ ക്ളബിന്റെ കോച്ചായി ഒരു മലപ്പുറത്ത്കാരൻ

ഫുട്ബോൾ എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു നാടുണ്ട്. ഫുട്ബോളിന് വേണ്ടി ജീവൻ വരെ നല്കാൻ മനസ്സുള്ള ആളുകളുള്ള മലപ്പുറം. നിരവധി താരങ്ങളെ ഫുട്ബോളിനായി പടച്ച് വിട്ട പടച്ചവന്റെ നാട്. ആ നാട്ടിൽ നിന്നും ഫുട്ബോൾ പെരുമയുമായി ദുബായിൽ ചരിത്രം കുറിച്ച ഒരു കൂട്ടുകാരനെ കുറിച്ചാണ് എനിക്ക് എഴുതുവാനുള്ളത്.

JISHAR MON എന്ന ഷിബു. ഫുട്ബോളിന്റെ നേഴ്സറി എന്ന് പറയുന്ന MSP യിലൂടെ തന്നെയായിരുന്നു ജിഷാറിൻെറയും തുടക്കം. സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ആ ആറടിക്കാരൻ പയ്യനെ ആദ്യം നോട്ടമിട്ടത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു. സെവൻസ് എന്നാൽ മലപ്പുറം ഫുട്ബോളിലെ ഉത്സവമാണ്.

പതിനഞ്ചാം വയസ്സിൽ സ്റ്റുഡിയോക്ക് വേണ്ടി ആ പയ്യൻ മൈതാനത്ത് ഇറങ്ങി. അന്നത്തെ സെവൻസ് ഒരു യുദ്ധ സമാനമായിരുന്നു. കൊണ്ടും കൊടുത്തും ഉള്ള ആ കളിയിലൂടെ അവൻ ശക്തനായ ഒരു കളിക്കാരനായി മാറി. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കായിക പഠനത്തിനായി ചേർന്ന ജിഷാർ കോളേജ് തലത്തിലെ എല്ലാ മത്സരങ്ങളിലും, യൂണിവേഴ്സിറ്റി ടീമിലും സ്ഥിര സാന്നിധ്യമായി.

കായിക പഠന ശേഷം കായിക അദ്ധ്യാപകനായി ദുബായിലേക്ക്. അവിടേയും ഫുട്ബോളിനോടുള്ള സ്നേഹം വിടാൻ അദ്ദേഹം തയ്യാറായില്ല. വെള്ളിയാഴ്ചകളിലെ കളികളിലൂടെ ദുബായിലും അറിയപ്പെടുന്ന താരമായി മാറി. എന്നാൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിൻറ് കോച്ചിംഗ് കരിയർ തെരഞ്ഞെടുത്തതാണ്.

File image

ദുബായിലെ സെപ്റ്റ്, CFFA എന്നീ അക്കാദമികളിൽ വിദേശ കോച്ചുകളോടൊത്തുള്ള പരിശീലനവും, ഇൻറർനാഷണൽ ടൂർണ്ണമെന്റുകളായ ഡോനോസ്ടി കപ്പ് സ്പെയിൻ, ദുബായ് സൂപ്പർ കപ്പ്, ജൂനിയർ ഫുട്ബോൾ ലീഗ് എന്നിടങ്ങളിലെ ടീം കോച്ചായുള്ള അനുഭവ സമ്പത്തും അദ്ദേഹത്തെ ഒരു മികച്ച കോച്ചായി മാറ്റി. പിന്നെ നടന്നത് ചരിത്രമാണ്.

യുഎഇയിലെ കാൽപന്ത് കളിയുടെ പരിശീലന രംഗത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ ആയി ജിഷാർ. യു.എ.ഇ ഫുട്ബോൾ അസോസിയേഷനിൽ അൽ ഹിലാൽ എഫ് സി യുടെ ഫുട്ബോൾ കോച്ചായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറം അരിപ്രയിലെ ഉസ്മാൻ ആറങ്ങോടന്റെയും സീനത്ത് ചോലയുടെയും രണ്ടാമത്തെ മകനായ ജിഷാർ മോൻ…!!!!!

file image

ഫുട്ബോളിൽ ബിരുദാനന്തര ബിരുദവും (സോക്കർ ഇറ്റാലിയൻ , ബ്രിട്ടീഷ് കൗൺസിൽ പ്രീമിയർ സ്റ്റിൽസ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡി, കോർവെർ ) തുടങ്ങിയ ലൈസൻസും പരിശീലന രംഗത്തെ മികവും കൊണ്ട് അത് എത്തിപ്പിടിക്കുകയായിരുന്നു ഷിബു എന്ന് വിളിപ്പേരുള്ള ജിഷാർ. ഷാർജ ജെംസ് വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ കായിക വിഭാഗം മേധാവിയായ ജിഷാറിന്റെ പുതിയ അംഗീകാരത്തിൽ വളരെയധികം ആവേശത്തിലാണ്

ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി മലയാളികളുടെ അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു.

വിരാട് കോഹ്ലിയുടെ ഗൂഗിൾ സെർച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ബന്ധം

പെരുമഴ പോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്ഫറുകളുടെ പ്രളയം