ISLൽ ട്രാൻസ്ഫർ പെരുമഴ തുടങ്ങുന്നു. ഇന്ത്യയിൽ മൺസൂണിന്റെ മഴ തുടങ്ങും മുമ്പേ ഇന്ത്യൻ സൂപ്പർ ലീഗിലെ ട്രാൻസ്ഫർ മഴ തുടങ്ങി.
താരക്കൈമാറ്റവും ട്രാൻസ്ഫർ മേളവും ഒക്കെ അരങ്ങു തകർക്കുകയാണ്.
ചിര വൈരികൾ ആയ ബാംഗ്ലൂർ FC യിൽ നിന്നു ഹെർമൻ ജ്യോത് ഖബ്ര ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് എത്തിയത് ഏറെ വാർത്ത സൃഷ്ടിച്ച ഒരു ട്രാൻസ്‌ഫർ ആയിരുന്നു.
വേണ്ടി വന്നാൽ അൽപ്പം കയ്യാങ്കളി നടത്താൻ പോലും മടിയില്ലാത്ത ഹെർമൻ ജ്യോത് ഖബ്ര ബ്ലാസ്റ്റേഴ്‌സ് നിരക്ക് വളരെ വലിയ സേവനം ചെയ്യുമെന്നത് ഉറപ്പാണ്.
പ്രതിരോധത്തിൽ ഉരുക്കു കോട്ട കെട്ടുവാനും വേണ്ടി വന്നാൽ മുന്നിലേക്ക് ഇറങ്ങി കളിക്കാനും ഹെർമൻ ജ്യോത് ഖബ്ര എന്ന പരുക്കൻ താരത്തിന് ഒരു മടിയുമില്ല.
കിടിലൻ പ്രകടനം നടത്തുന്ന താരങ്ങളെ ഏതു വിധേനയും ടീമിൽ എത്തിക്കുക എന്ന ATK നയത്തിന് ഇക്കുറിയും ഒരു മാറ്റവും ഇല്ല.
കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ മുംബൈ ക്യാപ്റ്റൻ അമരീന്ദർ സിങിനെ 5 വർഷത്തെ കരാറിൽ അവർ സ്വന്തമാക്കിയിരുന്നു.
എറ്റവും പുതിയ ട്രാൻസഫർ വാർത്ത നീളൻ ത്രോകൾക്ക് പേരു കേട്ട മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടി ആയിരുന്ന രാഹുൽ ഭേകെയെയും ഹാവോക്കിപ്പിനെയും കൂടി ബാംഗ്ലൂർ എഫ് സി ഒഴിവാക്കുന്നു എന്നത് ആണ്.
അത് കൂടാതെ മുംബൈ സിറ്റി അവരുടെ മിഡ് ഫീൽഡർ ബിയാന്ത സിങ്ങുമായുള്ള കരാറും അവസാനിപ്പിച്ചു.
എന്നാൽ തൊട്ടു പിന്നാലെ തന്നെ തന്നെ ATK മോഹൻ ബഗാൻ താരത്തിന്റെ കരാർ ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.