കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മമ്മൂട്ടി ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായെത്തിയത്.
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകൾ എന്ന അടിക്കുറിപോടെ അടങ്ങിയ ട്വീറ്റ് വഴിയാണ് മമ്മൂട്ടി ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി എത്തിയത്.
ഇന്ന് വൈകിട്ട് 7:30 ക്കാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാമത്തെ സീസണിലെ അവസാന അങ്കം ആരംഭിക്കുന്നത്. ആദ്യ കിരീടം ലക്ഷ്യം വെച്ച് ഹൈദരാബാദ് ഇറങ്ങുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്.