in ,

മാഞ്ചേസ്റ്റർ എന്റെ വീടാണ് :ഡേവിഡ് ഡി ഗിയ…

ഞാൻ മിക്കവാറും എല്ലാ കളികളും കളിച്ചു. ഞങ്ങൾ യൂറോപ്പ ലീഗിന്റെ ഫൈനലിൽ എത്തി, ഞങ്ങൾ അതിൽ വിജയിച്ചു. ഞങ്ങൾ കോപ്പ ഡെൽ റേയുടെ ഫൈനലിലും എത്തി, തുടർന്ന് ഇന്റർ ടീമിനെതിരെ ഞങ്ങൾ യുവേഫ സൂപ്പർ കപ്പ് നേടി.

മാഞ്ചേസ്റ്റർ എന്റെ വീടാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ. അത്‌ലറ്റിക്കോ മാഡ്രിഡ്‌ മാഞ്ചേസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൻ മുന്നോടിയായി യൂ ഈ എഫ് എ ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

2011 ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ഡി ഗിയ യുണൈറ്റഡിലേക്ക് എത്തിയത്.ഇത് ആദ്യമായിയാണ് ഡി ഗിയ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബൂട്ട് കെട്ടുന്നത്.

david de gea

മാഡ്രിഡിലാണ് താൻ ജനിച്ചതെങ്കിലും ഇപ്പോൾ അത് എനിക്ക് വെറും നഗരമാണ്.ഇപ്പോൾ ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള ആളാണെന്ന് , നിങ്ങളെ സ്‌നേഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നിടത്താണ് നിങ്ങളുടെ വീട്.

തീർച്ചയായും ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ്, ഇന്ന് ഞാൻ ആയിരിക്കാൻ എനിക്ക് അവസരം നൽകിയ ക്ലബ്ബിലേക്ക്.“എന്നാൽ ഇത് മറ്റൊരു മത്സരം മാത്രമാണ്. എല്ലാവരും അവിടെ പോകുന്നത് ജയിക്കാനാണ്, പ്രത്യേകിച്ച് ഞാൻ.

ഞാൻ മിക്കവാറും എല്ലാ കളികളും കളിച്ചു. ഞങ്ങൾ യൂറോപ്പ ലീഗിന്റെ ഫൈനലിൽ എത്തി, ഞങ്ങൾ അതിൽ വിജയിച്ചു. ഞങ്ങൾ കോപ്പ ഡെൽ റേയുടെ ഫൈനലിലും എത്തി, തുടർന്ന് ഇന്റർ ടീമിനെതിരെ ഞങ്ങൾ യുവേഫ സൂപ്പർ കപ്പ് നേടി.

ഡേവിഡ് ഡി ഗിയയുടെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്താ ഭാഗങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരക്കാണ് അത്‌ലറ്റികോ മാഡ്രിഡ്‌ മാഞ്ചേസ്റ്റർ യുണൈറ്റഡ് മത്സരം നടക്കുക.

സന്ദേശ് ജിങ്കന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രതീക്ഷിതമായി..

ബ്രസീലിയൻ സൂപ്പർ താരം അമേരിക്കയിലേക്ക്…