in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷിക്കാം; ഒടുവിൽ ആ മികച്ച തീരുമാനത്തിലേക്ക് യുണൈറ്റഡ് എത്തുന്നു

നിലവിൽ മഞ്ചെസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തിന്റെ ഒരു ഘടകം പരിശീലകൻ ഒലെ സോൾഷെയറാണ്. മികച്ച ഒരു സ്‌ക്വാഡ് ഉണ്ടായിട്ട് പോലും ടീമിന് നല്ല റിസൾട്ട്‌ ഉണ്ടാക്കാൻ ഓലേയ്ക്ക് സാധിക്കുന്നില്ല. ഒലെയെ പുറത്താക്കണമെന്ന് ആരാധകരുടെ ഭാഗത്ത് നിന്നുള്ള ആവശ്യവും ഉയരാൻ തുടങ്ങിയിരിക്കുകയാണ്.ഇപ്പോഴിതാ ഒലെയുടെ പരിശീലക സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്ത കൂടി പുറത്ത് വരികയാണ്.

Manchester United [Sportskreeda]

സമീപകാലത്ത് മോശം ഫോമിലൂടെ കടന്ന് പോകുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു കാലത്ത് ലോകഫുട്ബോളിന്റെ രാജാക്കന്മാരായിരുന്ന യുണൈറ്റഡ് പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണിന്ന്. നിലവിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ ഒരു ഘടകം പരിശീലകൻ ഒലെ സോൾഷെയറാണ്. മികച്ച ഒരു സ്‌ക്വാഡ് ഉണ്ടായിട്ട് പോലും ടീമിന് നല്ല റിസൾട്ട്‌ ഉണ്ടാക്കാൻ ഓലേയ്ക്ക് സാധിക്കുന്നില്ല. ഒലെയെ പുറത്താക്കണമെന്ന് ആരാധകരുടെ ഭാഗത്ത് നിന്നുള്ള ആവശ്യവും ഉയരാൻ തുടങ്ങിയിരിക്കുകയാണ്.

ഇപ്പോഴിതാ ഒലെയുടെ പരിശീലക സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. ഒലെയെ പുറത്താക്കണം യുണൈറ്റഡ് മാനേജ്‌മെന്റ് ഒരുങ്ങുന്നു എന്നുള്ളതാണ് ആ റിപ്പോർട്ടുകൾ. കൂടാതെ ഒലെയ്ക്ക് പകരം നിലവിലെ ലെസ്റ്റർ പരിശീലകൻ ബ്രണ്ടൻ റോജേഴ്സിനെ പുതിയ പരിശീലകനാക്കാനാണ് യുനൈറ്റഡിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Manchester United [Sportskreeda]

നിലവിൽ ഇംഗ്ലീഷ് ക്ലബ്‌ ലെസ്റ്റർ സിറ്റിയുടെ പരിശീലകനാണ് ബ്രാൻഡൺ റോജേഴ്സ്. ലെസ്റ്ററിന്റെ നിലവിലെ കുതിപ്പിനുള്ള കാരണവും റോജേഴ്സ് തന്നെയാണ്. ക്ലൌഡിയോ റാനിയേരിക്ക് ശേഷം ലെസ്റ്റർ സിറ്റി കണ്ട എക്കാലത്തെയും മികച്ച പരിശീലകനാണ് ബ്രാൻഡൺ റോജേഴ്സ്.

ലെസ്റ്ററിനെ കൈപിടിച്ചുയർത്തിയത് പോലെ മാഞ്ചെസ്റ്റർ യുണൈറ്റഡിനെയും കരകയറ്റാൻ റോജേഴ്സിന് സാധിക്കുമെന്ന വിശ്വാസം ടീം ഉടമകൾക്കുണ്ട്. അതിനാലാണ് ഒലെയുടെ റോജേഴ്സിനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

48 കാരനായ റോജേഴ്സ് വാറ്റ്ഫോർഡ്, ലിവർപൂൾ, സെൾട്ടിക്, തുടങ്ങിയ ടീമുകളെയും നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോയെ വീഴ്ത്താൻ ഓഫർ ചെയ്യുന്നത് വമ്പൻ പ്രതിഫലം…

ഫസ്റ്റ് ക്ലാസിലെ ഏറ്റവും മികച്ച ബാറ്റർ, പക്ഷെ ടീമിൽ വരാൻ അത് പോരാ എന്ന് സെലക്ടേർസ്.