in ,

LOLLOL LOVELOVE OMGOMG AngryAngry CryCry

ക്രിസ്ത്യാനോ റൊണാൾഡോയെ വീഴ്ത്താൻ ഓഫർ ചെയ്യുന്നത് വമ്പൻ പ്രതിഫലം…

സെർബിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റാണ് രാജ്യത്തെ സർക്കാരുമായി ഈ കരാർ ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. മത്സരം നടക്കാനിരിക്കുന്ന ലിസ്ബണിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലാണ് താരങ്ങളെ ഇക്കാര്യം അറിയിച്ചത്.

Cristiano Ronado in Portugal vs Qatar [Twiter/Portuga]

ഞായറാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലിനെ തോൽപ്പിച്ചാൽ സെർബിയൻ ഫുട്ബോൾ ടീമിന് വൻ പ്രതിഫലം ലഭിക്കുമെന്ന് കാബിൻ ഡെസ്‌പോർട്ടിവ റിപ്പോർട്ട് ചെയ്തു. ഇരു ടീമുകൾക്കും 2022 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരമാണിത്.

പോർച്ചുഗലിനെ തോൽപ്പിച്ചാൽ 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് സെർബിയ നേരിട്ട് യോഗ്യത നേടും. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും ലോക കപ്പ് ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ സ്വന്തമാക്കാൻ ഒരു സമനില പോലും മതിയാകും.

GOAT Cristiano Ronaldo

മുന്നിൽ ഉള്ളത് കടുത്ത വെല്ലുവിളി ആയത് കൊണ്ട് തന്നെ സെർബിയൻ കളിക്കാർക്ക് അവരുടെ അവരുടെ ഫുട്‌ബോൾ അസോസിയേഷൻ മത്സരത്തിന് മുമ്പ് ചില അധിക പ്രചോദനം നൽകിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപിച്ച് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയാൽ അവർക്ക് ഒരു മില്യൺ യൂറോ സമ്മാനമായി ലഭിക്കും.

സെർബിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റാണ് രാജ്യത്തെ സർക്കാരുമായി ഈ കരാർ ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. മത്സരം നടക്കാനിരിക്കുന്ന ലിസ്ബണിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലാണ് താരങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഇത് തീർച്ചയായും സെർബിയൻ താരങ്ങൾക്ക് വലിയ പ്രചോദനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കൂട്ടരെയും തോൽപ്പിക്കാനാകുമോയെന്നത് കൗതുകകരമാണ്. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട വമ്പൻ പ്രതിഫലം ലഭിക്കുമോ ഇല്ലയോ എന്ന് ഇന്ന് തന്നെ അറിയാം.

നെയ്മർ വിരമിച്ചാൽ ബ്രസീലിന് വിള്ളലുണ്ടാകുമെന്ന് ബ്രസീലിയൻ ഇതിഹാസം…

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷിക്കാം; ഒടുവിൽ ആ മികച്ച തീരുമാനത്തിലേക്ക് യുണൈറ്റഡ് എത്തുന്നു