in

LOVELOVE

യുണൈറ്റഡിന്റെ വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യത്തെ ഇടപെടൽ

ചെകുത്താന്മാർ ട്രാൻസ്ഫർ മാർക്കറ്റിൽ അവരുടെ ആദ്യത്തെ ഇടപെടൽ നടത്തിയിരിക്കുന്നു. യുവ ഡിഫെൻഡർ ലോണിൽ ബിർമിങ്ഹാം സിറ്റിയിലേക്ക്.പുത്തൻ പ്രതീക്ഷകളുമായി തെഡൻ മെങ്കി..

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യത്തെ ഇടപെടൽ ഉണ്ടായിരിക്കുന്നു.ഡിഫെൻഡർ തെഡൻ മെങ്കി ആറു മാസത്തെ ലോണിൽ ബിർമിങ്‌ഹാം സിറ്റിയിലേക്ക്.

യങ്‌ ബോയ്സുമായി നടന്ന മത്സരത്തിൽ തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ച മെങ്കി ഈ വർഷത്തിലെ ബാക്കിയുള്ള മൽസരങ്ങളിൽ ബിർമിങ്ഹാം സിറ്റിയുടെ കുപ്പായമണിയും.മാഞ്ചേസ്റ്റർ അക്കാഡമിയിലൂടെ വളർന്ന താരം കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബൂട്ട് അണിഞ്ഞത് ഡെർബി കൗണ്ടിയിലായിരുന്നു.ചെകുത്താന്മാരുടെ പ്രിയപ്പെട്ട വാസ്സ പരിശീലിപ്പിക്കുന്ന ഡെർബിയിൽ മികച്ച പ്രകടനമാണ് അന്ന് മെങ്കി കാഴ്ച വെച്ചത്.

ഇംഗ്ലണ്ടിന്റെ അണ്ടർ -20 ദേശിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം.ബിർമിങ്ഹാം സിറ്റിയിലേക്കുള്ള കൂടുമാറ്റം തന്റെ കൂടെ അക്കാഡമിയിൽ ഒരുമിച്ചു കളിച്ചു വളർന്ന ചോങ്ങിന്റെ അടുത്തേക്ക് തിരകെ എത്തിക്കും എന്നാ വസ്തുത അയാളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.ജനുവരി 8 ന്ന് പ്ലൈമൗത്ത് അർഗ്യിലിൻ എതിരെ നടക്കുന്ന എഫ് ആ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ അദ്ദേഹം ക്ലബിന് വേണ്ടി അരങ്ങേറാൻ ആണ് സാധ്യത.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ 2018 ജൂലൈ 1 ന്ന് എത്തിയ അദ്ദേഹം അണ്ടർ -18 ലെവലിൽ അരങ്ങേറ്റ മത്സരത്തിൽ ലിവർപൂളിൻ എതിരെ മികച്ച പ്രകടനം കാഴ്ച വെച്ചു.തുടർന്ന് നടത്തിയ പ്രകടനങൾ കൊണ്ടു 2019 ൽ സീനിയർ ടീമിലേക്കുള്ള വാതിൽ തുറക്കപ്പെട്ടുവെങ്കിലും അരങ്ങേറാൻ അവസരം ലഭിച്ചില്ല..2020 യൂറോപയിൽ അരങ്ങേറിയ മെങ്കി ഒരു വട്ടം കൂടി മാത്രമാണ് ചെകുത്താൻ കുപ്പായം അണിഞ്ഞത്. ഇന്ന് അയാൾ പുത്തൻ പ്രതീക്ഷകളുമായി യാത്ര ആരംഭിക്കുക്കയാണ്.യുണൈറ്റഡ് ന്റെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളവാൻ തക്ക പ്രകടനം അയാളിൽ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

അവനാണ് മെസ്സിയെ ചതിച്ചത്, ആരാധകരുടെ പ്രതിഷേധം പലാസിയോയ്ക്കെതിരെ ഇരമ്പുന്നു…

നിർണായക തീരുമാനവുമായി എ ടി കെ മോഹൻ ബഗാൻ, വേദന കടിച്ചമർത്തി ATK ആരാധകർ…