ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടമാണ്. ആദ്യ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോവയും ഇന്ന് ഇറങ്ങും. കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. ഗോവ രണ്ടാം സ്ഥാനതുമാണ്.
ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ചു കൊണ്ട് ഗോവ പരിശീലകൻ രംഗത്ത് വന്നിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് ഗോവ പരിശീലകൻ മനോല മാർക്കസിന്റെ തുറന്നു പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ബ്ലാസ്റ്റേഴ്‌സ് ഞങ്ങളെക്കാൾ കൂടുതൽ മത്സരം കളിച്ചിട്ടുണ്ട്.പ്രധാനപെട്ട താരങ്ങൾ ഇല്ലാതെ അവർ കളിച്ചിട്ടുണ്ട്. എന്നിട്ടും അവർ തന്നെയാണ് ടേബിളിൽ ഒന്നാമത്.ഒരു ഐ എസ് എൽ മത്സരവും ഒരു യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.