ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയിരിക്കുകയാണ് എഫ്സി ഗോവ. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ റൗലിൻ ബോർജസ് നേടിയ ഗോളിലാണ് ഗോവയുടെ വിജയം.
മത്സരത്തിൽ കാര്യമായ അവസരങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ പറയണം. ഇപ്പോളിത ഗോവയുമായുള്ള മത്സരം തോൽക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
“ഈ മത്സരം കഠിനമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇതിന് മുൻപും അതങ്ങനെ തന്നെയായിരുന്നു. അനുഭവസമ്പത്തുള്ള കളിക്കാരുള്ള അനുഭവസമ്പത്തുള്ള ടീമാണ് ഗോവ. മറുവശത്ത് ലീഗിലെ ഏറ്റവും യുവടീമാണ് ഞങ്ങൾ. ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നതിൽ ഞങ്ങൾക്ക് കുറച്ച് അനുഭവസമ്പത്ത് കുറവുണ്ട്.”
“ഇത്തരം മത്സരങ്ങളിൽ അവസരങ്ങൾ ലഭിക്കുമ്പോൾ ഗോൾ നേടേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള മത്സരങ്ങളിൽ നിങ്ങൾക്ക് പത്തവസരങ്ങൾ ലഭിക്കില്ല.” എന്നാണ് ഇവാനാശാൻ പറഞ്ഞത്.
വുകോമനോവിച്ച്: ലീഗിലെ ഏറ്റവും യുവടീമാണ് ഞങ്ങൾ. ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നതിൽ ഞങ്ങൾക്ക് കുറച്ച് അനുഭവസമ്പത്ത് കുറവുണ്ട്.#ISL #ISL10 #LetsFootball #KeralaBlasters #FCGKBFC https://t.co/fdbh1H97wO
— Indian Super League (@IndSuperLeague) December 3, 2023