മനോല മാർക്കസും ഇവാൻ വുകമനോവിച് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പരിശീലകന്മാരാണ്. ഇരുവരും പരസ്പരം നന്നായി ബഹുമാനിക്കുന്നുമുണ്ട്. ഹൈദരാബാദ് എഫ് സി യിൽ വെച്ച മനോലയുടെ ഡ്രസിങ് റൂമിൽ കേറി ചെന്ന് ഇവാൻ പ്രശംസിച്ചതും അത് കൊണ്ടാണ്. ഇപ്പോൾ മനോലയും അത്തരത്തിൽ ബഹുമാനകരമായ കുറച്ചു വാക്കുകൾ പറഞ്ഞിരിക്കുകയാണ്.
ഗോവ കേരള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്നലെ ഗോവയുടെ വിജയം.മനോല മാർക്കസിന്റെ വാക്കുകളിലേക്ക്.
കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെയുള്ള തന്റെ ഏഴാമത്തെയോ ഏട്ടമത്തെയോ മത്സരമാണ് ഇത്.ഇത് എല്ലാം ഞാൻ ഒരു ഗോൾ മാർജിനിലാണ് വിജയിക്കുന്നത്. അവരുടെ പരിശീലകൻ ആ താരങ്ങൾക്ക് പകർന്നു കൊടുക്കുന്ന ഊർജം വളരെ വലുതാണ്. അവസാന നിമിഷം വരെ അവർ പോരാടും. അങ്ങനെയുള്ള ടീമിനെ തോല്പിക്കുക എന്നത് ബുദ്ധിമുട്ടാണ്.