in

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വാച്ച് മോഷ്ടിച്ചു ഇന്ത്യയിലേക്ക് കടന്നു, ഒരാളെ പിടികൂടി പോലീസ്

ഡീഗോ മറഡോണ ഉപയോഗിച്ച വാച്ച് തന്നെയാണ് അതെന്നും ദുബായിൽ മറ്റ് വില പിടിപ്പുള്ള സാധനങ്ങൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. “ദുബൈ പോലീസ് സെൻട്രൽ ഏജൻസി വഴി അറിയിച്ചതനുസരിച്ച്, ഒരു വസീദ് ഹുസൈൻ മറഡോണ ഒപ്പിട്ട ഹുബ്ലോട്ട് വാച്ച് മോഷ്ടിച്ച് അസമിലേക്ക് രക്ഷപ്പെട്ടിരുന്നു, ഇന്ന് പുലർച്ചെ 4:00 ന് ഞങ്ങൾ സിബ്സാഗറിലെ വസതിയിൽ നിന്ന് വസീദ് ഹുസൈനെ അറസ്റ്റ് ചെയ്തു. ലിമിറ്റഡ് എഡിഷൻ വാച്ച് അവനിൽ നിന്ന് കണ്ടെടുത്തു.”

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഉപയോഗിച്ചതെന്ന് കരുതുന്ന ഹെറിറ്റേജ് ലക്ഷ്വറി ലിമിറ്റഡ് എഡിഷൻ വാച്ച് ദുബായിൽ നിന്ന് കാണാതായതിനെ തുടർന്ന് ഇന്ന് രാവിലെ അസമിൽ നിന്ന് കണ്ടെടുത്തു,
ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് ദുബായിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ കൈവശം നിന്ന് കണ്ടെടുത്തതായി അസം പോലീസ് അറിയിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം ട്വിറ്ററിൽ ആദ്യം പങ്കുവെച്ചത്, “അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി, ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് @Hublot വാച്ച് വീണ്ടെടുക്കാൻ @dubaipoliceHQ-മായി ഇന്ത്യൻ ഫെഡറൽ LEA മുഖേന @assampolice ഏകോപിപ്പിക്കുകയും, ഒരു വാസിദ് ഹുസൈനെ അറസ്റ്റ് ചെയ്യുകയും ചെയ്തു, തുടർനടപടികൾ നിയമാനുസൃതമായി നടക്കുന്നു.”

ഡീഗോ അർമാൻഡോ മറഡോണ ഒരു അർജന്റീനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും പരിശീലകനുമായിരുന്നു, കായിക ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നുണ്ട്, 2020 നവംബറിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്.

ഡീഗോ മറഡോണ ഉപയോഗിച്ച വാച്ച് തന്നെയാണ് അതെന്നും ദുബായിൽ മറ്റ് വില പിടിപ്പുള്ള സാധനങ്ങൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു.

“ദുബൈ പോലീസ് സെൻട്രൽ ഏജൻസി വഴി അറിയിച്ചതനുസരിച്ച്, ഒരു വസീദ് ഹുസൈൻ മറഡോണ ഒപ്പിട്ട ഹുബ്ലോട്ട് വാച്ച് മോഷ്ടിച്ച് അസമിലേക്ക് രക്ഷപ്പെട്ടിരുന്നു, ഇന്ന് പുലർച്ചെ 4:00 ന് ഞങ്ങൾ സിബ്സാഗറിലെ വസതിയിൽ നിന്ന് വസീദ് ഹുസൈനെ അറസ്റ്റ് ചെയ്തു. ലിമിറ്റഡ് എഡിഷൻ വാച്ച് അവനിൽ നിന്ന് കണ്ടെടുത്തു.” – ഉദ്യോഗസ്ഥർ അറിയിച്ചു.

വീണ്ടും ട്വിസ്റ്റ്? ലക്നൗ ഫ്രാഞ്ചൈസിയുടെ ആദ്യ മൂന്ന് താരങ്ങൾ ഇവർ!

ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ…