in

വീണ്ടും ട്വിസ്റ്റ്? ലക്നൗ ഫ്രാഞ്ചൈസിയുടെ ആദ്യ മൂന്ന് താരങ്ങൾ ഇവർ!

IPL 2022 ന് മുന്നോടിയായി പുതിയ ടീമുകളുടെ ഡ്രാഫ്റ്റ് പിക്കുകളെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ വന്നു. അതിൽ നിറഞ്ഞു നിന്ന ടീമാണ് ലക്നൗ ഫ്രാഞ്ചൈസി. വൻ തുക എറിഞ്ഞ് ടീമിനെ സ്വന്തമാക്കിയ ലക്നൗ അതേ പരിപാടി താരങ്ങളുടെ കാര്യത്തിലും നടപ്പിലാക്കും എന്നും ഡ്രാഫ്റ്റിലെത്തുന്ന ഏറ്റവും വാല്യൂവുള്ള രണ്ട് താരങ്ങളെ ലക്നൗ ഫ്രാഞ്ചൈസി റാഞ്ചുമെന്നും വാർത്ത പരന്നു, പക്ഷെ ഏറ്റവുമൊടുവില്‍ വമ്പൻ ട്വിസ്റ്റുകളാണ് ആരാധകരെ കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് രാഹുലിനൊപ്പം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസ്, യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെ ആണ് ലക്നൗ ടീമിൽ എത്തിക്കുക. ഈ മൂന്ന് താരങ്ങളും ഒരു ടിട്വന്റി ടീമിന് ചേരുന്ന ഘടകങ്ങൾ തന്നെയാണ്. പഞ്ചാബ് കിങ്സിൽ പ്രശ്നങ്ങൾ നേരിട്ട രാഹുൽ സ്വന്തം തീരുമാനപ്രകാരം ആണ് ടീമിൽ നിന്നും പുറത്തു വന്നത്. ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്ന രാഹുലിന് ഒന്നിൽ നിന്നും തുടങ്ങുന്ന ലക്നൗ ഫ്രാഞ്ചൈസിക്കൊപ്പം വളരാനുള്ള അവസരമുണ്ട്. ക്യാപ്റ്റൻ ആയി ഒന്നും പ്രൂവ് ചെയ്യാൻ ഇതുവരെ രാഹുലിന് സാധിച്ചിട്ടില്ല,  അതിനുള്ള അവസരം കൂടിയാണ് പുതായ സീസൺ!

മാർക്കസ് സ്റ്റോയിനസ്!

ഓസ്ട്രേലിയയുടെ ബാറ്റിങ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസ് ഒടുവിൽ ഡെൽഹി ക്യാപ്പിറ്റൽസിന് വേണ്ടിയാണ് കളിച്ചത്. 2016 ൽ കിങ്സ് ഇലവൻ പഞ്ചാബിലൂടെ IPL ൽ എത്തിയ മാർക്കസ് ഒരു മികച്ച ടിട്വന്റി പ്ലയർ ആണ്. ഓസ്ട്രേലിയൻ ആഭ്യന്തര ലീഗുകളിൽ ഓപണർ റോളിൽ ആണ് തിളങ്ങുന്നത് എങ്കിൽ ഡൽഹി ഉപയോഗിച്ചത് മധ്യനിരയിലാണ്. സ്റ്റോയിനസിന്റെ ഏറ്റവും മികച്ച സീസൺ വന്നത് 2020 ലാണ്. റണ്ണറപ്പ് ആയ ഡൽഹിക്ക് വേണ്ടി 352 റൺസും 13 വിക്കറ്റുകളും നേടി ഇംപാക്ട് പ്ലയർ ആവാൻ സ്റ്റോയിനസിന് കഴിഞ്ഞു.

രവി ബിഷ്ണോയ്!

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും എക്സൈറ്റിങ് ആയ യുവ താരങ്ങളിൽ ഒരാൾ, അതാണ് രവി ബിഷ്ണോയ്. രാജസ്ഥാനിയായ ഈ 21 കാരൻ ശ്രദ്ധ നേടുന്നത് കഴിഞ്ഞ U19 ലോകകപ്പിലൂടെയാണ്. റണ്ണറപ്പ് ആയ ഇന്ത്യൻ ടീമിന് വേണ്ടി വിക്കറ്റ് വേട്ടയിൽ മുൻപന്തിയിൽ നിന്നു ബിഷ്ണോയ്. കഴിഞ്ഞ രണ്ട് സീസണുകളിലും പഞ്ചാബ് കിങ്സിന് വേണ്ടി നല്ല പ്രകടനങ്ങൾ പുറത്തെടുക്കാൻ ബിഷ്ണോയ്ക്ക് കഴിഞ്ഞു. വിക്കറ്റ് നേടാനുള്ള മികവും ഫീൽഡിലെ ചടുലതയും അൺക്യാപ്ഡ് പ്ലയർ എന്ന ടാഗും ആവാം ലക്നൗവിനെ ബിഷ്ണോയിലേക്ക് ആകർഷിക്കുന്നത്.

ലക്നൗ ഇതുവരെ!

പുതിയ ടീമുകൾ രണ്ടും തങ്ങളുടെ പേര് വെളുപ്പെടുത്തിയിട്ടില്ല. ഇതേ ഉടമസ്ഥതയിൽ കളിച്ച പഴയ പൂനെ സൂപ്പർജയന്റ്സ് ടീമിന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളുടെ പേര് ഒഫിഷ്യൽ ലക്നൗ IPL ടീം എന്ന് മാറ്റി സോഷ്യല്‍ മീഡിയയിൽ ആക്ടീവ് ആയിട്ടുണ്ട് ലക്നൗ. അതിലൂടെ ടീമിന് വേണ്ടി പേര് നിർദ്ദേശിക്കാൻ ഫാൻസിനും അവസരം നൽകിയിരുന്നു. സമീപകാലത്ത് ഫ്രാഞ്ചൈസ് ക്രിക്കറ്റിൽ സക്സസ്ഫുൾ ആയ കോച്ച് ആന്റി ഫ്ലവറിനെ ഹെഡ് കോച്ച് ആയും വിജയ് ദഹിയ, ഗൗതം ഗംഭീര്‍ തുടങ്ങിയ പ്രമുഖരെ കോച്ചിങ് സ്റ്റാഫിലും ഉൾപെടുത്തിയുണ്ട്.

അഹമ്മദാബാദ്!

ലക്നൗ നോട്ടമിട്ട റാഷിദ് ഖാനുമായി അഹമ്മദാബാദ് ഡീൽ ഉറപ്പിച്ചു എന്നാണ് വാർത്തകൾ. ഗുജറാത്തുകാരൻ ലോക്കൽ ബോയ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി ടീമിലേക്ക് എത്തിക്കും എന്നും ഒപ്പം മുംബൈ ഇന്ത്യൻസിലെ സഹതാരം യുവ വിക്കറ്റ് കീപ്പർ ഇഷാനെയും കിഷനെ മൂന്നാമനായി എത്തിക്കും എന്നും പ്രമുഖ വാർത്താ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ഹെഡ് കോച്ച് ആയി മുൻ ഇന്ത്യൻ പേസർ ആഷിശ് നെഹ്റയെ നിയമിച്ചിട്ടുണ്ട്.
ഒപ്പം ഗാരി കിർസ്റ്റനെ മെന്റർ റോളിലും എത്തിച്ചു അഹമ്മദാബാദ്.

റയലിനെതിരെ കളിക്കാൻ നെയ്മർ ജൂനിയർ തയ്യാറെടുക്കുന്നുവെന്ന് വാർത്ത…

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വാച്ച് മോഷ്ടിച്ചു ഇന്ത്യയിലേക്ക് കടന്നു, ഒരാളെ പിടികൂടി പോലീസ്