in

റയലിനെതിരെ കളിക്കാൻ നെയ്മർ ജൂനിയർ തയ്യാറെടുക്കുന്നുവെന്ന് വാർത്ത…

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനെ തോല്പിക്കാൻ അല്പം ബുദ്ദിമുട്ടാണെങ്കിലും നെയ്മർ ജൂനിയറടക്കമുള്ള തങ്ങളുടെ സൂപ്പർ താരങ്ങളിലാണ് പിസ്ജിയുടെ പ്രതീക്ഷകൾ. പതിമൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായവരാണ് റയൽ മാഡ്രിഡ്‌ എങ്കിൽ, തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പിസ്ജി ലക്ഷ്യമിടുന്നത്.

റയൽ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന പാരിസ് സെന്റ് ജർമയിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിനുള്ള മത്സരത്തിൽ കളിക്കുവാൻ നെയ്മർ ജൂനിയർ തയ്യാറെടുക്കുന്നുവെന്നും, മത്സരത്തിൽ കളിക്കാമെന്ന് താരത്തിന് പ്രതീക്ഷയുണ്ടെന്നും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ റിപ്പോർട്ട്‌ ചെയ്യുന്നു.

ഫെബ്രുവരി 10-നാണ് ആദ്യ പാദ മത്സരം പിസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ച് അരങ്ങേറുന്നത്. രണ്ടാം പാദ മത്സരം റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ചാണ് നടക്കുന്നത്. UCL റൗണ്ട് ഓഫ് 16 പോരാട്ടമായതിനാൽ ഇരുടീമുകൾക്കും ഇത് ജീവന്മരണ പോരാട്ടമായിരിക്കും.

നവംബർ 28-ന് നടന്ന സെന്റ് എറ്റിനെക്കെതിരായി നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിലാണ് നെയ്‌മറിന്റെ ഇടത് കാലിന്റെ ആങ്കിളിന് പരുക്കേറ്റത്. തുടർന്ന് നെയ്മർ ജൂനിയറിന് പിസ്ജി പിന്നീട് കളിച്ച 8 മത്സരങ്ങളും നഷ്ടമായിരുന്നു. പിഎസ്‌ജിയുടെ വരാനിരിക്കുന്ന അടുത്ത മത്സരങ്ങളിൽ ഈ ബ്രസീൽ താരം കളത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെങ്കിലും, റയൽ മാഡ്രിഡിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനെ തോല്പിക്കാൻ അല്പം ബുദ്ദിമുട്ടാണെങ്കിലും നെയ്മർ ജൂനിയറടക്കമുള്ള തങ്ങളുടെ സൂപ്പർ താരങ്ങളിലാണ് പിസ്ജിയുടെ പ്രതീക്ഷകൾ. പതിമൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായവരാണ് റയൽ മാഡ്രിഡ്‌ എങ്കിൽ, തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പിസ്ജി ലക്ഷ്യമിടുന്നത്.

ലാബുഷൈനെ എറിഞ്ഞു വീഴ്ത്തി ബ്രോഡ്! ഇതുപോലൊന്ന് മുന്നെ കണ്ടിട്ടുണ്ടാവില്ല!

വീണ്ടും ട്വിസ്റ്റ്? ലക്നൗ ഫ്രാഞ്ചൈസിയുടെ ആദ്യ മൂന്ന് താരങ്ങൾ ഇവർ!