in

ലാബുഷൈനെ എറിഞ്ഞു വീഴ്ത്തി ബ്രോഡ്! ഇതുപോലൊന്ന് മുന്നെ കണ്ടിട്ടുണ്ടാവില്ല!

പലതരം ഡിസ്മിസലുകൾ കണ്ടിട്ടുണ്ടാവാം, പക്ഷെ ഇതുപോലൊന്ന് തീർച്ചയായും ആദ്യമായി ആവും! ആഷസ് അഞ്ചാം ടെസ്റ്റ് ആദ്യ ദിവസം ഓസ്ട്രേലിയയുടെ മാർനസ് ലാബുഷൈന്റെ പുറത്താവലാണ് ചർച്ച വിഷയം! ഇത് പോലെ ഒന്ന് ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ കണ്ടിട്ടില്ല എന്ന് പറയുന്നത് കമന്റേറ്റർ മൈക്കൽ വോൺ! എന്താണ് ഇതിനുമ്മാത്രം പ്രത്യേകത?? വീഡിയോ നോക്കാം!

ഇരുപത്തി മൂന്നാം ഓവറിലെ രണ്ടാമത്തെ പന്ത്, പന്ത് റിലീസ് ചെയ്യുന്ന മുന്നെ തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഓഫ് സൈഡിലേക്ക് മാറിയ ലാബുഷൈനെ തന്റെ സ്പൈക്സ് ചതിച്ചു, ഒന്ന് വഴുതി ലാബുഷൈൻ നാല് കാലിൽ വീണു, മിഡിൽ സ്റ്റംപ് ലൈനിൽ വന്ന പന്തിനെ പ്രതിരോധിക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരുന്നില്ല ലാബുഷൈൻ, പന്ത് വിക്കറ്റ് തെറിപ്പിച്ചു. നിർണായക കൂട്ടുകെട്ട് തകർക്കാൻ ഇംഗ്ലണ്ടിന് കൂട്ടുനിന്നത് ഭാഗ്യം ആണെങ്കിലും അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ഇംഗ്ലണ്ട് ടീം!

ക്രീസിലെത്തിയാൽ സ്വന്തം ശൈലിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ലാബുഷൈൻ. ബോൾ ലീവ് ചെയ്യുന്നതിലും ചില ഷോട്ടുകളിലും ഫോളോ ത്രൂലിവും എല്ലാം ലാബുഷൈന് സ്വന്തം ‘ട്രേഡ് മാർക്ക്’ ശൈലിയുണ്ട്. പന്ത് ലീവ് ചെയ്ത ശേഷം സ്വയം പ്രശംസിക്കുക പോലും ചെയ്യുന്നത്ര വ്യത്യസ്തനാണ് മാർനസ് ലാബുഷൈൻ. എന്തായാലും ഇന്ന് സ്വന്തം ശൈലി തന്നെ വിക്കറ്റ് കവർന്നു.
ആദ്യമെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ശേഷം ട്രാവിസ് ഹെഡുമായി നല്ലൊരു കൂട്ട് കെട്ട് ചേർത്ത് വരുമ്പോൾ ആണ് ഈ വിക്കറ്റ് നഷ്ടമായത്.

ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ബാറ്റിങിന് എത്തിയ ആതിഥേയർക്ക് ഏറ്റവും മോശം തുടക്കം ആണ് ലഭിച്ചത്. ആദ്യം ഇരുപത്തി രണ്ട് പന്തുകൾ നേരിട്ട് പൂജ്യനായി ഡേവിഡ് വാർണർ മടങ്ങി. തിരിച്ചു വരവ് നടത്തിയ റോബിൻസന്റെ പന്തിൽ സാക് ക്രോളിക്ക് ക്യാച്ച്. മൂന്ന് ഓവറുകൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ നേടിയ ഉസ്മാൻ ഖവാജയെ ബ്രോഡ് പുറത്താക്കി, ആറ് റൺസിന്. വൈസ് ക്യാപ്റ്റൻ സ്മിത്തിന്റെ ആയുസ് വെറും രണ്ട് പന്തുകൾ മാത്രം – പൂജ്യനായി മടക്കിയത് റോബിൻസൺ. 12/3 എന്ന ദാരുണമായ അവസ്ഥയിൽ നിന്നാണ് ലാബുഷൈൻ – ട്രാവിസ് ഹെഡ് സഖ്യം ഒന്നിച്ചത്.

ആദ്യ മൂന്അ മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടമാക്കിയ ശേഷം ഇംഗ്ലണ്ട് കഴിഞ്ഞ മത്സരം സമനില പിടിച്ചിരുന്നു. ഈ മത്സരത്തിൽ എങ്കിലും ഒരു ആശ്വാസ ജയമാണ് ഇംഗ്ലണ്ട് നിര ആഗ്രഹിക്കുന്നത്. നല്ല തുടക്കത്തിന് ശേഷം ഡിന്നറിന് മുന്നെ ലാബുഷൈന്റെ വിക്കറ്റ് നേടാനായത് നേട്ടമാണ്. ഇംഗ്ലണ്ട് ടീമിൽ ഓലീ പോപ്, ഓലീ റോബിൻസൺ, സാം ബില്ലിങ്സ് എന്നിവർ വന്നു. സാം ബില്ലിങ്സിന്റെ അരങ്ങേറ്റ മത്സരമാണ് ഇത്. ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയ ട്രാവിസ് ഹെഡിന് പകരം ഓപണർ ഹാരിസ് പുറത്ത് പോയി – കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ഖവാജക്ക് ഓപണർ സ്ഥാനത്തേക്ക് തിരിച്ചുവരവിന് സഹായകമായി.

മെസ്സിയും നെയ്മറും അർജന്റീന-ബ്രസീൽ ടീമുകളിൽ ഇടം നേടില്ല എന്ന് റിപ്പോർട്ട്‌, കോവിഡ് പേടിയിൽ പിസ്ജി

റയലിനെതിരെ കളിക്കാൻ നെയ്മർ ജൂനിയർ തയ്യാറെടുക്കുന്നുവെന്ന് വാർത്ത…