മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം ആന്റണി മാർഷ്യൽ സെവിയ്യലേക്ക്.ആറു മാസത്തെ ലോൺ കരാറാണ് അദ്ദേഹം സെവിയ്യുമായി ഒപ്പ് വെച്ചത്.
ചൊവ്വയച്ച മാർഷ്യൽ തന്റെ ഏജന്റായ ഫിലിപ്പേ ലാംബോളിക്ക് ഒപ്പം സെവിയ്യലേക്ക് വിമാനം കേറും.6 മാസത്തേക്കുള്ള ലോൺ കരാറിലാണ് അദ്ദേഹം ഒപ്പ് വെച്ചത്.സാലറിയും ഫീസും അടക്കം ആറു മില്യൻ അടങ്ങുന്ന കരാറിൽ ബൈ ഓപ്ഷനില്ല.
2015 സെപ്റ്റംബർ 1 ന്ന് മൊണാക്കോയിൽ നിന്നാണ് അദ്ദേഹം യുണൈറ്റഡിൽ എത്തിയത്.തന്റെ അരങ്ങേറ്റ മത്സരത്തിൽ ലിവർപൂളിനെതിരെ കിടിലൻ ഗോളുമായി അദ്ദേഹം ഗംഭീരമാക്കി. മാഞ്ചേസ്റ്റർ യുണൈറ്റഡിൻ വേണ്ടി 269 മൽസരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുണ്ട്.
റൊണാൾഡോയുടെ തിരിച്ചു വരവും തന്റെ ഫോം ഇല്ലായ്മയും ഈ സീസണിൽ അദ്ദേഹത്തിന് വിലങ്ങു തടിയായിരിന്നു.കൂടുതൽ പ്ലേ ടൈം തനിക്കു ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹം ഈ ലോൺ ഓഫർ സ്വീകരിച്ചു സെവിയ്യക്ക് വേണ്ടി ബൂട്ട് കെട്ടുന്നത്.
ഈ സീസണിൽ ഇതു വരെ യുണൈറ്റഡിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ അദ്ദേഹം ഒരു ഗോൾ സ്വന്തമാക്കിട്ടുണ്ട്