in

OMGOMG CryCry

മരണ കളമായി മാറി AFCON, സ്റ്റേഡിയത്തിന് പുറത്ത് അപകടത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്‌

പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും തങ്ങൾക്ക് അവരെ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുമെന്നും ആശുപത്രിയിലെ നഴ്‌സായ ഒലിംഗ പ്രുഡൻസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 40 പേരെയെങ്കിലും ലഭിച്ചതായാണ് അടുത്തുള്ള മെസാസി ആശുപത്രിയിലെ അധികൃതർ അറിയിച്ചത്.

കാമറൂണിൽ ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 6 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്‌. കൂടാതെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കുമെന്ന് കാമറൂണിന്റെ മധ്യമേഖലാ ഗവർണറായ നസെരി പോൾ ബിയ പറഞ്ഞു.

ആഫ്രിക്കയിലെ മുൻനിര സോക്കർ ടൂർണമെന്റായ AFCON-ന്റെ റൗണ്ട് ഓഫ് 16 നോക്കൗട്ട് മത്സരത്തിൽ ആതിഥേയ രാജ്യം കൊമോറോസ് കളിക്കുന്നത് കാണാൻ വേണ്ടി കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാൻ ജനക്കൂട്ടം ശ്രമിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുന്നത്.

പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും തങ്ങൾക്ക് അവരെ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുമെന്നും ആശുപത്രിയിലെ നഴ്‌സായ ഒലിംഗ പ്രുഡൻസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 40 പേരെയെങ്കിലും ലഭിച്ചതായാണ് അടുത്തുള്ള മെസാസി ആശുപത്രിയിലെ അധികൃതർ അറിയിച്ചത്.

ഏകദേശം 50,000 പേർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതായാണ് ടൂർണമെന്റ് അധികൃതർ പറഞ്ഞത്. സ്റ്റേഡിയത്തിന് 60,000 പേരെ പ്രവേശിക്കാനുള്ള കപ്പാസിറ്റിയുണ്ട്, എന്നാൽ കൊറോണ വൈറസ് പാൻഡമിക് കാരണം കാണികളുടെ വലുപ്പത്തിലുള്ള നിയന്ത്രണങ്ങൾ കാരണം മത്സരത്തിനായി സ്റ്റേഡിയത്തിന്റെ 80%-ൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനും ഉദ്ദേശിച്ചിരുന്നില്ല.

അതേസമയം റൗണ്ട് ഓഫ് 16 മത്സരത്തിൽ കോമറസിനെ 1-2 എന്ന സ്കോറിനു പരാജയപ്പെടുത്തി കാമറൂൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ആന്റണി മാർഷ്യൽ സെവിയ്യലേക്ക്….

ലോകത്തിലെ സമ്പന്നമായ ക്ലബ്ബ് ഏതാണ്? പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 20 ക്ലബ്ബുകളുടെ ലിസ്റ്റ് തയ്യാറാക്കി