in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലോകത്തിലെ സമ്പന്നമായ ക്ലബ്ബ് ഏതാണ്? പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 20 ക്ലബ്ബുകളുടെ ലിസ്റ്റ് തയ്യാറാക്കി

ഈ ലിസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളാണ് ആധിപത്യം പുലർത്തിയിരിക്കുന്നത്. എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങൾ ലാലിഗ ക്ലബ്ബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്‌ എന്നിവർ സ്വന്തമാക്കി. 3,4,5 സ്ഥാനങ്ങളിൽ യഥാക്രമം മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്, പാരിസ് സെന്റ് ജർമയിൻ എന്നിവർ ഇടം നേടി. Wealthy gorilla-പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ലോകത്തിലെ സമ്പന്നമായ 20 ക്ലബ്ബുകളും വരുമാനവും ഇങ്ങനെയാണ്…

നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകൾ ബാഴ്സലോണയും റയൽ മാഡ്രിഡുമാണെന്ന് പുതിയ പഠനം. 1.13 ബില്യൺ പൗണ്ടിന്റെ കടബാധ്യത ഉണ്ടായിട്ടും എഫ്സി ബാഴ്സലോണയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടത്.

CNBC, ബിസിനസ് ഇൻസൈഡർ, സ്‌പോർട്‌സ് ഷോ എന്നിവയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് wealthy gorilla-യാണ് 2020-ലെ വാർഷിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ക്ലബ്ബുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയത്.

ഈ ലിസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളാണ് ആധിപത്യം പുലർത്തിയിരിക്കുന്നത്. എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങൾ ലാലിഗ ക്ലബ്ബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്‌ എന്നിവർ സ്വന്തമാക്കി. 3,4,5 സ്ഥാനങ്ങളിൽ യഥാക്രമം മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്, പാരിസ് സെന്റ് ജർമയിൻ എന്നിവർ ഇടം നേടി.

Wealthy gorilla-പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ലോകത്തിലെ സമ്പന്നമായ 20 ക്ലബ്ബുകളും വരുമാനവും ഇങ്ങനെയാണ്…

20. വെസ്റ്റ് ഹാം യുണൈറ്റഡ് (പ്രീമിയർ ലീഗ്) – $224.5m

19. ന്യൂകാസിൽ യുണൈറ്റഡ് (പ്രീമിയർ ലീഗ്) – $228.6m

18. മിലാൻ (സീരീ എ) – $235.6m

17. എവർട്ടൺ (പ്രീമിയർ ലീഗ്) – $241.4m

16. ഷാൽക്കെ 04 (ബുണ്ടസ്ലിഗ) – $276.5m

15. റോമ (സീരീ എ) – $283.6m

14. ഇന്റർ (സീരി എ) – $318.5m

13. അത്‌ലറ്റിക്കോ മാഡ്രിഡ് (ലാലിഗ) – $345.3m

12. ബൊറൂസിയ ഡോർട്ട്മുണ്ട് (ബുണ്ടസ്ലിഗ) – $360m

11. ആഴ്സണൽ (പ്രീമിയർ ലീഗ്) – $497.9m

10. യുവന്റസ് (സീരി എ) – $524.5m

9. ചെൽസി (പ്രീമിയർ ലീഗ്) – $585.3m

8. ടോട്ടൻഹാം (പ്രീമിയർ ലീഗ്) – $594.5m

7. ലിവർപൂൾ (പ്രീമിയർ ലീഗ്) – $689.9m

6. മാഞ്ചസ്റ്റർ സിറ്റി (പ്രീമിയർ ലീഗ്) – $696.6m

5. പാരീസ് സെന്റ് ജെർമെയ്ൻ (ലിഗ് 1) – $725.5m

4. ബയേൺ മ്യൂണിക്ക് (ബുണ്ടസ്ലിഗ): $753.1m

3. മാഞ്ചസ്റ്റർ യുണൈറ്റഡ് (പ്രീമിയർ ലീഗ്) – $811.7m

2. റയൽ മാഡ്രിഡ് (ലാ ലിഗ) – $864m

1. ബാഴ്‌സലോണ (ലാലിഗ) – $959m

മരണ കളമായി മാറി AFCON, സ്റ്റേഡിയത്തിന് പുറത്ത് അപകടത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്‌

കോഹ്ലിക്ക് സെഞ്ച്വറി നേടാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അക്തർ….