in ,

ബാഴ്‍സലോണയുടെ ട്രാൻസ്‌ഫർ ഷോർട്ട് ലിസ്റ്റ് റെഡി

ബാഴ്‍സലോണ
ബാഴ്‌സലോണ ട്രാൻസ്ഫർ വിഷ്‌ലിസ്റ്റ്.

കാറ്റലോണിയൻ ക്ലബ്ബ് ബാഴ്‍സലോണ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകുമ്പോൾ കൂട്ടിൽ എത്തിക്കണ്ട താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു. റൊണാൾഡ് കൂമന്റെ വിഷ് ലിസ്റ്റിൽ ഉള്ള താരങ്ങളുടെ പേര് വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഡച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ പരിശീലക പദവി ഏറ്റെടുത്ത ശേഷം ഉള്ള ആദ്യത്തെ ഫുൾ ട്രാൻസ്‌ഫർ വിൻഡോ ആണ് സമ്മറിൽ തുറക്കാൻ പോകുന്നത്.

മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ക്ലബ്ബുകളുടെ ഒക്കെ മോഹത്തിന് വിലങ്ങു തടി ആണ് റൊണാൾഡ്‌ കൂമാൻ എന്ന ഓറഞ്ചു കുറുക്കന്റെ തന്ത്രങ്ങൾ. തന്റെ ടീമിന്റെ നട്ടെല്ലിന് ഉറപ്പ് നൽകാൻ ഒന്നു വീതം മികച്ച സെന്റർ ബാക്കിനെയും സെന്റർ മിഡ് ഫീൽഡറേയും സ്‌ട്രൈക്കറെയും വേണം എന്ന് ആണ് കൂമാന്റെ ആവിശ്യം.

മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്നും കരാർ കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ എറിക് ഗാർഷ്യ എത്തിഹാദ് വിട്ട് ക്യാമ്പ് നൗ ടീമിലേക്ക് ജോയിൻ ചെയ്യും എന്നും കൂമാൻ വിശ്സിക്കുന്നുണ്ട്. 20 കാരൻ ആയ പ്രതിഭ തെളിയിച്ചു കഴിഞ്ഞ ഡിഫൻഡറിൽ നിന്നും ബാഴ്‍സ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

മെസ്സി 10 വർഷം കൂടി ബാഴ്‍സയിൽ തുടരും, ടൈംസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ലിവർ പൂൾ ഫുട്‌ബോൾ ക്ലബ്ബിന്റെ മറ്റൊരു ഡച്ചു താരം ഗിനി വിജ്നാൽഡിന് വേണ്ടിയും കൂമൻ കരുക്കൾ നീക്കുന്നു. ലിവർ പൂളിൽ യൂർഗൻ ക്ലോപ്പിന്റെ നിർണായക തന്ത്രങ്ങളുടെ കേന്ദ്ര ബിന്ദു ആണ് ഈ ഹോളണ്ട് താരം. മുൻ ന്യൂ കാസിൽ താരത്തിൽ നിന്നും ലിവർ പൂൾ കരാർ ദീർഘിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും, ഡച്ചു താരത്തിന് സ്വന്തം രാജ്യത്ത് നിന്നുള്ള പരിശീലകൻ റൊണാൾഡ് കൂമാന്റെ കീഴിൽ കളിക്കാൻ ആണ് കൂടുതൽ താൽപ്പര്യം.

ഇവരെ കൂടാതെ നാല് പ്രധാന മറ്റ് ഓപ്ഷനുകൾ കൂടി ഉണ്ട് ഡച്ചു പരിശീലകന്. ബാഴ്സ വിട്ട് അലറ്റിക്കോ മാഡ്രിഡിലേക്ക് പോയ ലൂയി സുവാരസിന് ഒരു ലോങ് ടെം പകരക്കാരനെ കൂടി അദ്ദേഹത്തിന് വളരെ ആവശ്യം ആണ്. ബുണ്ടസ് ലീഗാ ക്ലബ്ബ് ആയ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഏർലിംഗ് ഹലാണ്ടിനായി വല വിരിക്കുന്നു എങ്കിൽ പോലും മാഞ്ചെസ്റ്റർ യുണൈറ്റഡ് ചെൽസി എന്നീ ടീമുകൾ കട്ടക്ക് നിൽക്കുന്നതിനാൽ അത് നടക്കാൻ സാധ്യത ഇല്ല.

റോമയെ തകർത്തതിന് പിന്നാലെ നിർണായക തീരുമാനവുമായി യുണൈറ്റഡ്

അതുകൊണ്ട് തന്നെ സമ്മർ സീസണിൽ മാഞ്ചെസ്റ്റർ സിറ്റിയുമായി ഉള്ള കരാർ അവസാനിക്കുന്ന സെർജിയോ അഗ്യൂറോയും ഫ്രഞ്ച്‌ ക്ലബ് ലിയോണിന്റെ താരം ആയ മെംഫിസ് ഡിപേയുംഇറ്റാലിയൻ ക്ലബ്ബ് ആയ ഇന്റർ മിലാൻ താരം മാർട്ടിനസിനെയും ബാഴ്‍സ കണ്ണു വെക്കുന്നുണ്ട്.

SOURCE: EXPRESS

Randy Orton

WWEയുടെ തിരക്കഥയിൽ തനിക്കു താൽപ്പര്യം ഇല്ലായിരുന്നു; റാണ്ടി ഓർട്ടൺ

Kerala Blasters News

ഡേറ്റാ പവയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പങ്കാളിത്തം